Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 481 പേർക്ക് കൊവിഡ്: 384 പേർക്ക് ഒറ്റദിവസം രോഗമുക്തി... 12386 പേര്‍ ക്വാറന്‍റയിനില്‍

കോട്ടയം: കോട്ടയം ജില്ലയില്‍ 481 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 478 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേരും രോഗബാധിതരായി. പുതിയതായി 4227 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 193 സ്ത്രീകളും 57കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ 384 പേർ രോഗമുക്തി നേടിയിട്ടുണ്ടെങ്കിലും 6838 പേർ നിലവിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇതുവരെ ആകെ 51182 പേര്‍ കോവിഡ് ബാധിതരായി. 44210 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12386 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

corona13-15

കോട്ടയം 76, മാടപ്പള്ളി 30, ചങ്ങനാശേരി, ഏറ്റുമാനൂർ 24, പാമ്പാടി 19, കുറിച്ചി 16, അതിരമ്പുഴ 13, കുമരകം 12, കിടങ്ങൂർ 11, മണിമല 10, മാഞ്ഞൂർ, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത്, മുണ്ടക്കയം, തൃക്കൊടിത്താനം, വെച്ചൂർ 9
കാണക്കാരി, വൈക്കം, മരങ്ങാട്ടുപിള്ളി 8, കറുകച്ചാൽ, പനച്ചിക്കാട്, അയർക്കുന്നം, ചെമ്പ് 7, തലയാഴം, വാകത്താനം, കുറവിലങ്ങാട്, പാലാ, എലിക്കുളം 6, അയ്മനം, എരുമേലി 5, കൂരോപ്പട, ചിറക്കടവ്, പള്ളിക്കത്തോട്, തിരുവാർപ്പ്, മണർകാട്, മീനച്ചിൽ 4പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കോരുത്തോട്, വാഴൂർ, മീനടം, നെടുംകുന്നം, തീക്കോയി, നീണ്ടൂർ, ആർപ്പൂക്കര, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി, പുതുപ്പള്ളി, വെള്ളൂർ, വിജയപുരം 3, മൂന്നിലവ്, കല്ലറ, പായിപ്പാട്, തലയോലപ്പറമ്പ്, പാറത്തോട്, കടുത്തുരുത്തി, വെളിയന്നൂർ, ഉദയനാപുരം, മുളക്കുളം, ടി.വി പുരം, രാമപുരം 2, കങ്ങഴ, പൂഞ്ഞാർ, കടനാട്, അകലക്കുന്നം, മുത്തോലി, കൂട്ടിക്കൽ, ഞീഴൂർ, കരൂർ, തലപ്പലം 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+