• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആരോഗ്യപ്രവർത്തകയുൾപ്പെടെ 490 പേർക്ക് കൊവിഡ്: 471 പേർക്ക് രോഗമുക്തി!

കോട്ടയം: കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ള 12 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. പുതിയതായി 5615 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 226 പുരുഷന്‍മാരും 185 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ രോഗബാധിതരായി.

ടൈറ്റാനിയം കേസ്: അന്വേഷണം സിബിഐ ഏറ്റെടുക്കാൻ വൈകുന്നു;കേന്ദ്രം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

471 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5020 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13569 പേര്‍ കോവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19216 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഇങ്ങനെ. കോട്ടയം-39, ഈരാറ്റുപേട്ട-37, വാഴപ്പള്ളി-32, ചങ്ങനാശേരി-22, പനച്ചിക്കാട്-21, കാഞ്ഞിരപ്പള്ളി-19, അതിരമ്പുഴ, പാറത്തോട്-18 വീതം, കുറവിലങ്ങാട്-17, അയ്മനം-15, അയര്‍ക്കുന്നം, എരുമേലി-13 വീതം, കടുത്തുരുത്തി, മീനച്ചില്‍-12 വീതം, ആര്‍പ്പൂക്കര-11, ഏറ്റുമാനൂര്‍-9, കുമരകം, വൈക്കം-8 വീതം, കടപ്ലാമറ്റം, കരൂര്‍, മുണ്ടക്കയം, തിരുവാര്‍പ്പ്-7 വീതം, മണര്‍കാട്, പൂഞ്ഞാര്‍, വാകത്താനം-6 വീതം, ചെമ്പ്, എലിക്കുളം, കല്ലറ, കുറിച്ചി, മണിമല, തൃക്കൊടിത്താനം-5 വീതം.

കറുകച്ചാല്‍, നീണ്ടൂര്‍, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, ടിവി പുരം, ഉദയനാപുരം, വിജയപുരം-4 വീതം, മറവന്തുരുത്ത്, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, വെച്ചൂര്‍,കാണക്കാരി- 3 വീതം, അകലക്കുന്നം, ചിറക്കടവ്, കങ്ങഴ, കൊഴുവനാല്‍, മാഞ്ഞൂര്‍, പാലാ, തിടനാട്, വെള്ളൂര്‍-2 വീതം, കടനാട്, മാടപ്പള്ളി, മേലുകാവ്, മുളക്കുളം, പായിപ്പാട്, പള്ളിക്കത്തോട്, പുതുപ്പള്ളി, രാമപുരം, വാഴൂര്‍, വെളിയന്നൂര്‍, വെള്ളാവൂര്‍-1 വീതം.

cmsvideo
    ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

    English summary
    490 New coronavirus cases reported from Kottayam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X