കോട്ടയത്ത് 498 പേർക്ക് കൊവിഡ്: 496 പേർക്കും സമ്പർക്കബാധ, 493 പേർക്ക് രോഗമുക്തി!!
കോട്ടയം: കോട്ടയം ജില്ലയില്‍ 498 പേര്‍ക്കു കൂടി കൊറോണ വൈസ് സ്ഥിരീകരിച്ചു. 496 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 4415 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 279 പുരുഷന്‍മാരും 178 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 493 പേർ രോഗമുക്തരായി. 6350 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 47761 പേര്‍ കോവിഡ് ബാധിതരായി. 41250 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14168 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 94, ചങ്ങനാശേരി 26, കുമരകം 20, പാമ്പാടി 19, ഏറ്റുമാനൂർ 18, മുണ്ടക്കയം, തൃക്കൊടിത്താനം 17, മാഞ്ഞൂർ 15, രാമപുരം, വാഴപ്പള്ളി 14, ഉഴവൂർ 12, കല്ലറ 11, തലയാഴം 10, വെച്ചൂർ 9, കൂരോപ്പട, പാലാ 8, എലിക്കുളം 7, കാഞ്ഞിരപ്പള്ളി, ആർപ്പൂക്കര, വൈക്കം, കൊഴുവനാൽ, എരുമേലി, മാടപ്പള്ളി, വെള്ളൂർ, കടനാട് 6, പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ്, അകലക്കുന്നം, ടി.വി പുരം, കടുത്തുരുത്തി 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉദയനാപുരം, തലയോലപ്പറമ്പ്, തീക്കോയി, പാറത്തോട്, ഭരണങ്ങാനം, പുതുപ്പള്ളി, ഞീഴൂർ, വിജയപുരം 4, അയർക്കുന്നം, വാഴൂർ, കരൂർ, പൂഞ്ഞാർ, അതിരമ്പുഴ, കാണക്കാരി, മണിമല, വെളിയന്നൂർ, തിടനാട്, കിടങ്ങൂർ, ചെമ്പ്, മുളക്കുളം, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് 3, തലനാട്, മീനടം, മീനച്ചിൽ, കങ്ങഴ, പള്ളിക്കത്തോട്, കോരുത്തോട്, തലപ്പലം, കുറിച്ചി, വെള്ളാവൂർ, ഈരാറ്റുപേട്ട, മണർകാട്, വാകത്താനം, മൂന്നിലവ് 2, അയ്മനം, തിരുവാർപ്പ്, പായിപ്പാട്, നെടുംകുന്നം, മുത്തോലി, നീണ്ടൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications