അക്കൗണ്ടില്‍ നിന്ന് 5.08 ലക്ഷം പിന്‍വലിച്ചു, സഹോദരിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി രാജപ്പന്‍
കോട്ടയം: സഹോദരിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എന്‍എസ് രാജപ്പന്‍. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സഹോദരി 5.08 ലക്ഷം പിന്‍വലിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പല വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും രാജപ്പന് ലഭിച്ച തുകയില്‍ നിന്നാണ് സഹോദരി 5.08 ലക്ഷം പിന്‍വലിച്ചത്. ചെത്തുവേലി സ്വദേശിയായ വിലസിനിക്കെതിരെയാണ് രാജപ്പന്‍ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രാജപ്പന്റെ സഹോദരി രംഗത്തെത്തി. രാജപ്പന് വീട് വയ്ക്കുന്നതിന് വേണ്ടി സ്ഥലം വാങ്ങാനാണ് പണമെടുത്തതെന്ന് വിലാസിനി പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആധാരം ചെയ്ത് വാങ്ങാന്‍ കഴിഞ്ഞില്ലെന്നും സ്ഥലം വാങ്ങി രാജപ്പന് വീട് വച്ച് നല്‍കുമെന്നും സഹോദരി പറഞ്ഞു.

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജപ്പന്റെ അക്കൗണ്ടില്‍ നിന്ന് വിലാസിനി പണം പിന്‍വലിച്ചത്. ബുധനാഴ്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിച്ചതായി അറിഞ്ഞതെന്ന് രാജപ്പന്റെ പരാതിയില്‍ പറയുന്നു. കൂടാതെ തനിക്ക് സമ്മാനമായി ലഭിച്ച രണ്ട് വള്ളങ്ങളും വിലാസിനിയുടെ കൈവശമാണുള്ളതെന്നും രാജപ്പന്റെ പരാതിയില്‍ പറയുന്നു.
സ്വന്തമായി വീടില്ലാത്തതിനെ തുടര്‍ന്ന് രാജപ്പന്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് കഴിയുന്നത്. നേരത്തെ വിലാസിനിക്കൊപ്പമായിരുന്നു താമസിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്ന രാജപ്പന്‍ഡ വെമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും പ്ലാസ്റ്റിക്ക് കുപ്പികള്‍ പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തില്‍ രാജപ്പനെ അഭിനന്ദിച്ചിരുന്നു. ഇതോടെ രാജപ്പന് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.
അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications