കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് നേരിയ ആശ്വാസം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 50 പേർക്ക്, 42 പേർക്കും രോഗം സമ്പർക്കത്തിലൂടെ!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടു പേരും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 74 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. നിലവില്‍ 366 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 737 പേര്‍ക്ക് രോഗം ബാധിച്ചു 371 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവര്‍. കോട്ടയം ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൂട്ടിക്കല്‍ സ്വദേശിനി(27)യ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

പാലക്കാട് ഇന്ന് സമ്പർക്കത്തിലൂടെ 4 പേർക്ക് രോഗം; ഉറവിടം അറിയാത്ത 4 കേസുകൾ.. ആകെ 58 പേർക്ക് കൊവിഡ്പാലക്കാട് ഇന്ന് സമ്പർക്കത്തിലൂടെ 4 പേർക്ക് രോഗം; ഉറവിടം അറിയാത്ത 4 കേസുകൾ.. ആകെ 58 പേർക്ക് കൊവിഡ്

കോട്ടയം കളക്ടറേറ്റ് ജീവനക്കാരനായ കോട്ടയം മള്ളൂശേരി സ്വദേശി(46), ഇരിങ്ങാലക്കുടയില്‍ അഗ്നിരക്ഷാ സേനാംഗമായ കാണക്കാരി സ്വദേശി(28), കോട്ടയം അമ്മഞ്ചേരി കവലയില്‍ ഓട്ടോ റിക്ഷ ഡ്രൈവറായ അമലഗിരി സ്വദേശി(50), കോട്ടയത്തെ മൊബൈല്‍ കടയില്‍ ജീവനക്കാരനായ കുമ്മനം സ്വദേശി(18), കോട്ടയം സ്വദേശിനി(24) എന്നിവരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ കൂനന്താനം സ്വദേശി(50), നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മകള്‍(18), ഡ്രൈവറായ മണിമല സ്വദേശി(43). ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. ഇത്രയും പേർക്ക് ചങ്ങനാശേരിയില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചിട്ടുണ്ട്.

coronavirus-887

നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ(42), രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിനിയുടെ മകള്‍(20), നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ സഹോദരന്‍(42), വൈക്കം പോളശ്ശേരി സ്വദേശിയായ ആണ്‍കുട്ടി(11)
വൈക്കം സ്വദേശിയായ മത്സ്യത്തൊഴിലാളി(49), ചിങ്ങവനത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവര്‍, അയ്മനം സ്വദേശിനി(38), രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനിയുടെ മകള്‍(11), ചിങ്ങവനം സ്വദേശി(31), കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍റായ മൂലവട്ടം സ്വദേശി(30), രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ പിതാവ്(59), ചിങ്ങവനം സ്വദേശിനി(69), കോട്ടയത്ത് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നീലംപേരൂര്‍ സ്വദേശി(24), മൂലവട്ടം സ്വദേശി(31), മൂലവട്ടം സ്വദേശിനി(80) എന്നിവർക്കും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി കുമരകം ഡിപ്പോയിലെ ഡ്രൈവറായ കുമരകം സ്വദേശി(49), പാറത്തോട് സ്വദേശി(44), രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിയുടെ യഥാക്രമം 26, 18, വയസുള്ള ആണ്‍ മക്കള്‍, പാറത്തോട് സ്വദേശി(26), രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ ബന്ധു(13), ഇടക്കുന്നം സ്വദേശിയായ ആരോഗ്യ വോളണ്ടിയര്‍(34), ഇടക്കുന്നം സ്വദേശിനി(71), രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയായ 71കാരിയുടെ ബന്ധുക്കളായ യഥാക്രമം 20, 22 വയസുള്ള യുവാക്കള്‍, ഇടക്കുന്നം സ്വദേശിനി(37), നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ബന്ധു,
രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയുടെ മകന്‍(13), വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇടക്കുന്നം സ്വദേശി(21). സഹപ്രവര്‍ത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കം മുഖേന ഇത്രയും പേർക്കാണ് രോഗം ബാധിച്ചത്.

നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ സഹപ്രവര്‍ത്തകയായ തിരുവാര്‍പ്പ് സ്വദേശി(34), കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തിരുവാര്‍പ്പ് സ്വദേശിനി(43), നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. കറുകച്ചാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം കാഞ്ഞിരം സ്വദേശി(45). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(54), ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഏറ്റുമാനൂര്‍ സ്വദേശി(41), ചിങ്ങവനം സ്വദേശിനി(25), ഏറ്റുമാനൂര്‍ സ്വദേശിനി(49) എന്നിവരും ജില്ലയിൽ സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരാണ്.

സൗദി അറേബ്യയില്‍നിന്ന് ജൂലൈ 13ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(34), ഒമാനില്‍നിന്ന് ജൂലൈ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന സംക്രാന്തി സ്വദേശിനിയായ പെണ്‍കുട്ടി(10), ഖത്തറില്‍നിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(55), സൗദി അറേബ്യയില്‍നിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിനി(28), ദുബായില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(55) എന്നിവരും രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. മംഗലാപുരത്തുനിന്ന് ജൂലൈ 19ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂരോപ്പട സ്വദേശി(40), ദില്ലിയില്‍നിന്ന് ജൂലൈ 11ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി(36) എന്നിവർക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
50 Coronavirus cases in Kottayam today, 42 cases from Contact transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X