Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 506 പേർക്ക് കൊവിഡ്: 502 പേർക്കും സമ്പർക്ക ബാധ, ആരോഗ്യപ്രവർത്തകനും രോഗം

കോട്ടയം: കോട്ടയം ജില്ലയില്‍ 506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പുതിയതായി 4792 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 225 പുരുഷന്‍മാരും 231 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 287 പേര്‍ രോഗമുക്തരായി. 4935 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 75804 പേര്‍ കോവിഡ് ബാധിതരായി. 70681 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18997 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 66, കുമരകം 27, അയര്‍ക്കുന്നം 20, അതിരമ്പുഴ 19, പാമ്പാടി 15, കുറിച്ചി, തൃക്കൊടിത്താനം 14, ചങ്ങനാശേരി 13, കിടങ്ങൂര്‍-12, കറുകച്ചാല്‍, കുറവിലങ്ങാട് 11, മുത്തോലി, ഏറ്റുമാനൂര്‍, ടി വി പുരം, കരൂര്‍, മുണ്ടക്കയം 10, വൈക്കം, വെച്ചൂര്‍, മുളക്കുളം, ചിറക്കടവ് 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coran-093-15

പാല, കാഞ്ഞിരപ്പള്ളി, എലിക്കുളം, ആര്‍പ്പൂക്കര, വാഴപ്പള്ളി, പുതുപ്പള്ളി, മാടപ്പള്ളി, മറവന്തുരുത്ത് 8, തലയോലപ്പറമ്പ്, നീണ്ടൂര്‍ 7, എരുമേലി, വിജയപുരം, അയ്മനം, വാകത്താനം 6, കടുത്തുരുത്തി, മണിമല, ഞീഴൂര്‍ 5, കല്ലറ, തിടനാട്, വാഴൂര്‍, കാണക്കാരി, ഉദയനാപുരം, മീനച്ചില്‍, തലയാഴം, ഈരാറ്റുപേട്ട, പള്ളിക്കത്തോട് 4, കങ്ങഴ, രാമപുരം, ഭരണങ്ങാനം, കൂരോപ്പട, പനച്ചിക്കാട് 3, മണര്‍കാട്, മേലുകാവ്, കടപ്ലാമറ്റം, മാഞ്ഞൂര്‍, കൊഴുവനാല്‍, വെള്ളാവൂര്‍, തീക്കോയി, തിരുവാര്‍പ്പ്, നെടുംകുന്നം, ചെമ്പ്, മീനടം, പൂഞ്ഞാര്‍ 2, മരങ്ങാട്ടുപിള്ളി, കടനാട്, വെള്ളൂര്‍, കൂട്ടിക്കല്‍, തലപ്പലം, വെളിയന്നൂര്‍ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+