കോട്ടയത്ത് 506 പേർക്ക് കൊവിഡ് രോഗമുക്തി: 363 പേർക്ക് വൈറസ് ബാധ: ടെസ്റ്റ് പോസിറ്റിവിറ്റി 8.83 ശതമാനം
കോട്ടയം: കോട്ടയം ജില്ലയില്‍ 363 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.83 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 160 പുരുഷന്‍മാരും 164 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 506 പേര്‍ രോഗമുക്തരായി. 5197 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 204638 പേര്‍ കോവിഡ് ബാധിതരായി. 197886 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22411 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 46, ഏറ്റുമാനൂർ 22, പായിപ്പാട് 18, കുറിച്ചി 17, തൃക്കൊടിത്താനം 16, അതിരമ്പുഴ 13, വൈക്കം, വാഴപ്പള്ളി, പുതുപ്പള്ളി, മുളക്കുളം 11, ചങ്ങനാശേരി 10, പനച്ചിക്കാട് 9, ഉദയനാപുരം, എരുമേലി 8, അയ്മനം, കറുകച്ചാൽ 7, കാഞ്ഞിരപ്പള്ളി, വെച്ചൂർ, കടുത്തുരുത്തി 6, ഭരണങ്ങാനം, തലയോലപ്പറമ്പ്, ചെമ്പ്, മുണ്ടക്കയം, ടി.വി പുരം, മറവന്തുരുത്ത് 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നിലവ്, വാകത്താനം, ആർപ്പൂക്കര, മണർകാട്, മാഞ്ഞൂർ, വെള്ളൂർ 4, അകലക്കുന്നം, മാടപ്പള്ളി, രാമപുരം, മീനച്ചിൽ, അയർക്കുന്നം 3, കരൂർ, നീണ്ടൂർ, തലനാട്, ഞീഴൂർ, നെടുംകുന്നം, തിരുവാർപ്പ്, തീക്കോയി, കൂരോപ്പട, കുമരകം, കോരുത്തോട്, കടപ്ലാമറ്റം, കടനാട്, വിജയപുരം, വാഴൂർ, കാണക്കാരി, പാറത്തോട്, കല്ലറ, കൊഴുവനാൽ 2, ചിറക്കടവ്, കുറവിലങ്ങാട്, മുത്തോലി, തലപ്പലം, മേലുകാവ്, തലയാഴം, കൂട്ടിക്കൽ, മണിമല, ഈരാറ്റുപേട്ട, തിടനാട്, മീനടം, പാമ്പാടി, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ, പാലാ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications