കോട്ടയത്ത് 500 കടന്ന് കോവിഡ് ബാധിതർ: 499 പേർക്കും സമ്പർക്കബാധ, 41 കുട്ടികൾക്കും രോഗം!!
കോട്ടയം: കോട്ടയം ജില്ലയില്‍ 522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് ഒരു ദിവസം 500ല്‍ അധികം പേരില്‍ രോഗം കണ്ടെത്തുന്നത്. 499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 16 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേര്‍ കോവിഡ് ബാധിതരായി. രോഗികളില്‍ 281 പുരുഷന്‍മാരും 200 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.
449 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4958 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14331 പേര്‍ കോവിഡ് ബാധിതരായി. 9353 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17616 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-38, ഈരാറ്റുപേട്ട-34, വാഴപ്പള്ളി-29, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി-25 വീതം, ഏറ്റുമാനൂര്‍-19, ആര്‍പ്പൂക്കര-15, അതിരമ്പുഴ, ചിറക്കടവ്, പനച്ചിക്കാട്-14 വീതം, കുറിച്ചി, മാടപ്പള്ളി, തൃക്കൊടിത്താനം-13 വീതം, മുളക്കുളം-11, തലയാഴം-10, കടുത്തുരുത്തി, കാണക്കാരി, പുതുപ്പള്ളി-9 വീതം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എരുമേലി, തിരുവാര്‍പ്പ്-8 വീതം, അയ്മനം, കൂട്ടിക്കല്‍, ഉദയനാപുരം-7 വീതം, കരൂര്‍, മാഞ്ഞൂര്‍, പൂഞ്ഞാര്‍, ടിവി പുരം, വിജയപുരം-6 വീതം, അയര്‍ക്കുന്നം, കുമരകം, മറവന്തുരുത്ത്, മുത്തോലി, വൈക്കം, വെള്ളൂര്‍-5 വീതം, പാലാ, രാമപുരം, തലയോലപ്പറമ്പ്, തിടനാട്-4 വീതം, ചെമ്പ്, കിടങ്ങൂര്‍, പാമ്പാടി, തലപ്പലം, വെച്ചൂര്‍, വെള്ളാവൂര്‍-3 വീതം
കടപ്ലാമറ്റം, കങ്ങഴ, കറുകച്ചാല്‍, മണര്‍കാട്, മരങ്ങാട്ടുപിള്ളി, പായിപ്പാട്, ഭരണങ്ങാനം, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, വാകത്താനം-2 വീതം, അകലക്കുന്നം, അതിരമ്പുഴ, കടനാട്, കല്ലറ, കൂരോപ്പട, കോരുത്തോട്, കൊഴുവനാല്‍, മണിമല, മേലുകാവ്, നെടുംകുന്നം, നീണ്ടൂര്‍, ഞീഴൂര്‍, പാറത്തോട്, തലയാഴം, ഉഴവൂര്‍, വാഴപ്പള്ളി, വാഴൂര്‍-1വീത ആളുകൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications