കോട്ടയത്ത് 53 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം, 42 പേർക്കും സമ്പർക്കം മുഖേന കൊവിഡ്!!
കോട്ടയം: കോട്ടയം ജില്ലയില്‍ 53 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 42 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ എട്ടു പേരും വിദേശത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 18 പേര് രോഗമുക്തരായി. നിലവില്‍ 538 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1846 പേര്‍ക്ക് രോഗം ബാധിച്ചു. 1305 പേര് രോഗമുക്തരായി. ജില്ലയില്‍ നിലവില്‍ 9002 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 44072 സാമ്പിളുകള്‍ പരിശോധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക (25), കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക (29) എന്നീ രണ്ട് ആരോഗ്യപ്രവർത്തകർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ഇന്ന് 72 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
കോട്ടയം പാറമ്പുഴ സ്വദേശി (19), കോട്ടയം കാരാപ്പുഴ സ്വദേശി (25), കോട്ടയം കാരാപ്പുഴ സ്വദേശിനി (63), കോട്ടയം കാരാപ്പുഴ സ്വദേശി (22), കോട്ടയം സ്വദേശി (50), കോട്ടയം ഗാന്ധിനഗര്‍ സ്വദേശി (31), അതിരമ്പുഴ മാന്നാനം സ്വദേശി (60), അതിരമ്പുഴ സ്വദേശിനി (66), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (18), അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (46), ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി (98), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (85), ഏറ്റുമാനൂര്‍ സ്വദേശിനി (26), എരുമേലി സ്വദേശിനി (35), തിരുവാര്‍പ്പ് സ്വദേശി (86) , തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (37), തിരുവാര്‍പ്പ് കുമ്മനം സ്വദേശി (17) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
വൈക്കം സ്വദേശി (73), ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി (19), പുതുപ്പള്ളി സ്വദേശി (63), പാമ്പാടി വെള്ളൂര്‍ സ്വദേശിനി (29), മരങ്ങാട്ടുപിള്ളി സ്വദേശിയായ ആണ്‍കുട്ടി (8) എന്നിവർക്കും കോട്ടയം ജില്ലയിൽ സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അകലക്കുന്നം സ്വദേശി (33), തീക്കോയി സ്വദേശി (34), കടുത്തുരുത്തി സ്വദേശി (29), തൃക്കൊടിത്താനം സ്വദേശി (31), കാണക്കാരി സ്വദേശി (26), കുറിച്ചി സ്വദേശിനി (72), മീനച്ചില്‍ സ്വദേശി (54) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
തമിഴ്നാട്ടില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി (21), പൂനെയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം പാക്കില്‍ സ്വദേശി (36), കൊല്‍ക്കത്തയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി (59), ദില്ലി നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (28), ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (30), ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനി (23), അസമില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി (57), ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി (24), അബുദാബിയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി (29) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.