Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 532 പേർക്ക് കൊവിഡ്: പത്ത് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ 532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 525 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ പത്ത് പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 4983 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 242 പുരുഷന്‍മാരും 226 സ്ത്രീകളും 64 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 297 പേര്‍ രോഗമുക്തരായി. 5143 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 74536 പേര്‍ കോവിഡ് ബാധിതരായി. 69213 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16268 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 80, ഏറ്റുമാനൂർ 26, കുമരകം 25, വൈക്കം 20, ഉഴവൂർ, ചങ്ങനാശേരി 17, ചിറക്കടവ് 16, തലയാഴം, തലപ്പലം 15, പാലാ 13 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

99-1585205160-15

കറുകച്ചാൽ, പാറത്തോട്, മേലുകാവ് 12, കുറിച്ചി 11, വെച്ചൂർ 10, മുണ്ടക്കയം, അയ്മനം, തലയോലപ്പറമ്പ്, പാമ്പാടി, രാമപുരം 9, തൃക്കൊടിത്താനം, പായിപ്പാട്, കരൂർ 8, മുത്തോലി, മാടപ്പളളി, കല്ലറ, മുളക്കുളം 7, ഞീഴൂർ, മീനച്ചിൽ വാകത്താനം, വാഴപ്പള്ളി, കങ്ങഴ 6, വെള്ളൂർ, നെടുംകുന്നം, ആർപ്പൂക്കര, കടനാട്, എലിക്കുളം, തിടനാട് 5, വാഴൂർ, എരുമേലി, പനച്ചിക്കാട്, ഉദയനാപുരം, മറവന്തുരുത്ത് 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

മരങ്ങാട്ടുപിള്ളി, അതിരമ്പുഴ, കുറവിലങ്ങാട്, അകലക്കുന്നം, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, വെളിയന്നൂർ, നീണ്ടൂർ, കടുത്തുരുത്തി 3, ഈരാറ്റുപേട്ട,മണിമല, കൂരോപ്പട, തീക്കോയി, കോരുത്തോട്,കടപ്ലാമറ്റം, ടിവി പുരം,കിടങ്ങൂർ, മീനടം 2, കൂട്ടിക്കൽ, തിരുവാർപ്പ്, ചെമ്പ്, അയർക്കുന്നം, പള്ളിക്കത്തോട്, പൂഞ്ഞാർ, വിജയപുരം, പൂഞ്ഞാർ തെക്കേക്കര, പുതുപ്പള്ളിയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+