• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് 54 പേർക്ക് കൊവിഡ്: 41 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ, ജില്ലയിൽ ഒരു കൊവിഡ് മരണം!!

കോട്ടയം: കോട്ടയം ജില്ലയില്‍ 54 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്. ബെംഗളൂരൂവിൽ നിന്ന് ജൂലൈ 14ന് കാറില്‍ നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വൈക്കം ടിവി പുരത്തെ ഒരു കുടുംബത്തിലെ രണ്ടുവയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

മലപ്പുറത്ത് കൊറോണ ചികിത്സയിലുള്ളത് 526 പേര്‍; 2705 ഫലങ്ങള്‍ കാത്തിരിക്കുന്നു

കുമരകം സൗത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യക്കും മകള്‍ക്കും മാതാപിതാക്കള്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ചു. മാടപ്പള്ളി തെങ്ങണയിലെ ഒരു കുടുംബത്തിലെ രണ്ടു പേരും ചങ്ങനാശേരി ചീരംചിറയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന എഴുപതുകാരനും ഭാര്യയും മൂലവട്ടത്ത് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 61 കാരനും ബന്ധുവായ യുവാവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത്. 11 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കുമരകം- നാല്, മാടപ്പള്ളി, തൃക്കൊടിത്താനം, പനച്ചിക്കാട്- മൂന്നു വീതം, അതിരമ്പുഴ, അയ്മനം, ഏറ്റുമാനൂര്‍, വാഴപ്പള്ളി, നീണ്ടൂര്‍, തലയാഴം, വൈക്കം മുനിസിപ്പാലിറ്റി- രണ്ടു വീതം, എരുമേലി, മറവന്തുരുത്ത്, ഉദയനാപുരം-ഒന്നുവീതം എന്നിങ്ങനെയാണ് സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്.

കോട്ടയം ജില്ലക്കാരായ 38 പേര്‍കൂടി ഇന്ന് രോഗമുക്തി നേടി. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 413 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 868 പേര്‍ക്ക് രോഗം ബാധിച്ചു. 454 പേര്‍ രോഗമുക്തരായി. ജില്ലയിൽ ഒരാൾ രോഗം ബാധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

സിഎഫ്എല്‍ടിസികള്‍- മുട്ടമ്പലം -85, നാട്ടകം -70, കുറിച്ചി-56, അകലക്കുന്നം -42, പാലാ - 48, ഏറ്റുമാനൂര്‍-50. ആശുപത്രികള്‍: മെഡിക്കല്‍ കോളേജ് കോട്ടയം-35, ജനറല്‍ ആശുപത്രി കോട്ടയം-17, കോട്ടയത്തെ സ്വകാര്യ ആശുപത്രി-1, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-3, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-4, ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.

English summary
54 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X