കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 550 പേർക്ക് വൈറസ് ബാധ
കോട്ടയം: കോട്ടയം ജില്ലയിൽ 550 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 549 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി.
പുതിയതായി 7446 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.38 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 229 പുരുഷന്‍മാരും 242 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
364 പേര്‍ രോഗമുക്തരായി. 3450 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 198739 പേര്‍ കോവിഡ് ബാധിതരായി. 193474 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24674 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 42, ചങ്ങനാശേരി 39, മാടപ്പള്ളി 30, കൂരോപ്പട 28, എരുമേലി 24, അയര്‍ക്കുന്നം 22, മുളക്കുളം, ഈരാറ്റുപേട്ട 20, പാമ്പാടി 19, മുണ്ടക്കയം, ഏറ്റുമാനൂര്‍ 18, കുമരകം, അകലക്കുന്നം 17, വാഴൂര്‍ 15, ആര്‍പ്പൂക്കര, അതിരമ്പുഴ 13 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പനച്ചിക്കാട്, തൃക്കൊടിത്താനം 12, മീനച്ചില്‍ 9, വെള്ളൂര്‍, പാലാ, കറുകച്ചാല്‍ 8, കുറവിലങ്ങാട്, മുത്തോലി 7, വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര 6, തിരുവാര്‍പ്പ്, പള്ളിക്കത്തോട്, മീനടം, തലപ്പലം, കടനാട് 5, പാറത്തോട്, വൈക്കം, ചിറക്കടവ്, പുതുപ്പള്ളി, കടപ്ലമാറ്റം, മറവന്തുരുത്ത്, മണര്‍കാട്, കാണക്കാരി, അയ്മനം 4, കാഞ്ഞിരപ്പള്ളി, ടി.വി. പുരം, കരൂര്‍, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി, വെച്ചൂര്‍, എലിക്കുളം, കൂട്ടിക്കല്‍ 3, കിടങ്ങൂര്‍, മണിമല, കൊഴുവനാല്‍, രാമപുരം,മാഞ്ഞൂര്‍, തിടനാട്, കോരുത്തോട്-2
നീണ്ടൂര്‍, പൂഞ്ഞാര്‍, ഭരണങ്ങാനം, ഉദയനാപുരം, വെള്ളാവൂര്‍, മൂന്നിലവ്, തലയാഴം, വിജയപുരം, ചെമ്പ്, മരങ്ങാട്ടുപിള്ളി-1 എന്നിങ്ങനെയാണ് ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.












Click it and Unblock the Notifications