കോട്ടയത്ത് 567 പേർക്ക് കൊവിഡ്: സമ്പർക്കവ്യാപനം രൂക്ഷം, 588 പേർക്ക് രോഗമുക്തി!!
കോട്ടയം: കോട്ടയം ജില്ലയില്‍ 567 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 561 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 5568 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
588 പേർ രോഗമുക്തരായി. 4960 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38089 പേര്‍ കോവിഡ് ബാധിതരായി. 33024 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11412 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. തലയോലപ്പറമ്പ്-34, കോട്ടയം -33, അയർക്കുന്നം -30, മാടപ്പള്ളി -27, ചങ്ങനാശേരി -26, വാകത്താനം -19, ചിറക്കടവ്, കുറവിലങ്ങാട് -16, പാറത്തോട്, പനച്ചിക്കാട്-15, കൂരോപ്പട -14, വൈക്കം -13, ഏറ്റുമാനൂർ, കറുകച്ചാൽ -12 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ടി.വി പുരം, കുറിച്ചി -11, തിരുവാർപ്പ്, ആർപ്പൂക്കര, പാമ്പാടി - 10, വെളിയന്നൂർ, തൃക്കൊടിത്താനം, എലിക്കുളം-9, ഈരാറ്റുപേട്ട, എരുമേലി, മാഞ്ഞൂർ, കുമരകം - 8, തലയാഴം, കോരുത്തോട്, വെച്ചൂർ, കൊഴുവനാൽ, കാഞ്ഞിരപ്പള്ളി, വെള്ളാവൂർ, മറവന്തുരുത്ത് - 7, വാഴപ്പള്ളി, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ-6, കടനാട്, കല്ലറ, മണർകാട്, മുളക്കുളം, അയ്മനം, പാലാ, ഉദയനാപുരം, കരൂർ, വെള്ളൂർ - 5, ഭരണങ്ങാനം, കടുത്തുരുത്തി, കടപ്ലാമറ്റം- 4, ചെമ്പ്, മീനടം, നെടുംകുന്നം, പായിപ്പാട്, മേലുകാവ്, മീനച്ചിൽ, വിജയപുരം, പൂഞ്ഞാർ, രാമപുരം - 3, കങ്ങഴ, പള്ളിക്കത്തോട്, അകലക്കുന്നം, മണിമല - 2, വാഴൂർ, തലപ്പലം,ഉഴവൂർ, അതിരമ്പുഴ, മുണ്ടക്കയം, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കാണക്കാരി, തലനാട് - 1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.












Click it and Unblock the Notifications