• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് 574 പേർക്ക് കൊവിഡ്: 920 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 5426 പേർ!!

കോട്ടയം: കോട്ടയം ജില്ലയില്‍ 574 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4230 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 286 പുരുഷന്‍മാരും 240 സ്ത്രീകളും 48 കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 920 പേര്‍ രോഗമുക്തരായിട്ടുണ്ട്.

മമ്മൂക്കയും ലാലേട്ടനും ഒരു കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ, രജനി ചാണ്ടിക്ക് പിന്തുണയുമായി ജസ് ല മാടശ്ശേരി

ജില്ലയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് 5426 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 55708 പേര്‍ കോവിഡ് ബാധിതരായി. 50150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12857 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 52, മണർകാട്, മുണ്ടക്കയം 30, ചങ്ങനാശേരി 27, കുറിച്ചി 22, ഏറ്റുമാനൂർ 21, കറുകച്ചാൽ 18, കാഞ്ഞിരപ്പള്ളി, ആർപ്പൂക്കര, പനച്ചിക്കാട് 16, വിജയപുരം, അകലക്കുന്നം 14, ഉദയനാപുരം 13, അതിരമ്പുഴ 12, അയർക്കുന്നം 11, പാലാ, മറവന്തുരുത്ത് 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃക്കൊടിത്താനം, കങ്ങഴ, വൈക്കം, എലിക്കുളം 9, കുറവിലങ്ങാട്,ചിറക്കടവ്, മീനച്ചിൽ, വെള്ളാവൂർ, എരുമേലി 8, മാടപ്പള്ളി, വാകത്താനം, കൂരോപ്പട 7, തലയോലപ്പറമ്പ്, കാണക്കാരി, മാഞ്ഞൂർ, കടുത്തുരുത്തി, വാഴപ്പള്ളി 6, കരൂർ, കിടങ്ങൂർ, കോരുത്തോട്, മണിമല, ഈരാറ്റുപേട്ട, വെളിയന്നൂർ, ഉഴവൂർ, ചെമ്പ്, പാമ്പാടി, തലയാഴം, പാറത്തോട്, പൂഞ്ഞാർ, വെള്ളൂർ 5, പുതുപ്പള്ളി, പള്ളിക്കത്തോട്, രാമപുരം 4, ഞീഴൂർ, മുളക്കുളം, തിരുവാർപ്പ്, തീക്കോയി 3, മരങ്ങാട്ടുപിള്ളി, മൂന്നിലവ്, കടനാട്, കുമരകം, ടി വി പുരം, വെച്ചൂർ, തലനാട്, കൂട്ടിക്കൽ 2, തലപ്പലം, തിടനാട്, വാഴൂർ, പായിപ്പാട്, മേലുകാവ്, ഭരണങ്ങാനം, കല്ലറ, മുത്തോലി, നെടുംകുന്നം, മീനടം 1 എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം

ആശങ്കയിൽ ബിജെപി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇടിഞ്ഞു; നേമം നിലനിർത്താൻ കുമ്മനത്തെ ഇറക്കാൻ പാർട്ടി!!!

അമ്മ മകനെ പീഡിപ്പിച്ച കേസില്‍ വന്‍ ട്വിസ്റ്റ്: പരാതിക്ക് പിന്നിലെ കാരണം വൈരാഗ്യം, ഇളയമകന്റെ മൊഴി നിര്‍ണായകം

English summary
574 New coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X