കോട്ടയത്ത് 609 പേർക്ക് കൊവിഡ്: 599 പേർക്കും സമ്പർക്കബാധ.. ടെസ്റ്റ് പോസിറ്റിവിറ്റി 9.74 ശതമാനം
കോട്ടയം: കോട്ടയം ജില്ലയില്‍ 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 599 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ 10 പേർ രോഗബാധിതരായി. പുതിയതായി 6252 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.74 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 262 പുരുഷന്‍മാരും 256 സ്ത്രീകളും 91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
390 പേര്‍ രോഗമുക്തരായി. 5095 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 204275 പേര്‍ കോവിഡ് ബാധിതരായി. 197380 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22469 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 79, പനച്ചിക്കാട് 66, കുറിച്ചി 40, തൃക്കൊടിത്താനം 37, ചങ്ങനാശേരി - 30, കാഞ്ഞിരപ്പള്ളി 28, വാഴപ്പള്ളി 18, കോരുത്തോട് 17, നീണ്ടൂർ, അയർക്കുന്നം 13, അയ്മനം, പാമ്പാടി, എരുമേലി, കറുകച്ചാൽ 12, ഈരാറ്റുപേട്ട, അതിരമ്പുഴ 11, കൂരോപ്പട, വെള്ളൂർ 10, മാടപ്പള്ളി 9, മണിമല, പാലാ 8, ആർപ്പൂക്കര, നെടുംകുന്നം, തിരുവാർപ്പ്, ചെമ്പ് 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

Recommended Video
കടുത്തുരുത്തി, വാകത്താനം, മുണ്ടക്കയം, ഉദയനാപുരം, മീനടം 6, കുമരകം, കാണക്കാരി, ഏറ്റുമാനൂർ 5, മീനച്ചിൽ, വാഴൂർ, പള്ളിക്കത്തോട്, വിജയപുരം,ഞീഴൂർ, മണർകാട്, പായിപ്പാട്,ചിറക്കടവ്, പാറത്തോട് 4, തിടനാട്, വെള്ളാവൂർ, കടപ്ലാമറ്റം, പുതുപ്പള്ളി, രാമപുരം 3, മാഞ്ഞൂർ, വൈക്കം, മുളക്കുളം, ടി.വി പുരം, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, കുറവിലങ്ങാട്, തലപ്പലം 2, മേലുകാവ്, കല്ലറ, വെളിയന്നൂർ, മറവന്തുരുത്ത്, കരൂർ, മൂന്നിലവ്, വെച്ചൂർ, എലിക്കുളം, തലയാഴം, മുത്തോലി, കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, പൂഞ്ഞാർ 1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക












Click it and Unblock the Notifications