കോട്ടയത്ത് ഒരു ആരോഗ്യപ്രവർത്തകനടക്കം 628 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 9.67 ശതമാനം
കോട്ടയം: കോട്ടയം ജില്ലയില്‍ 628 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 627 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. പുതിയതായി 6494 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.67 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 271 പുരുഷന്‍മാരും 269 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
489 പേര്‍ രോഗമുക്തരായി. 4719 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 202308 പേര്‍ കോവിഡ് ബാധിതരായി. 195768 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22807 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. പനച്ചിക്കാട് 80, കോട്ടയം 66, നെടുംകുന്നം 29, മുണ്ടക്കയം 24, പാറത്തോട് 23, ചങ്ങനാശേരി 21, വാകത്താനം, വാഴപ്പള്ളി 17, ഏറ്റുമാനൂർ 16, കങ്ങഴ, പായിപ്പാട്, മാടപ്പള്ളി 14, പൂഞ്ഞാർ 13, കറുകച്ചാൽ, കുറിച്ചി 11, രാമപുരം, അയർക്കുന്നം10, വെള്ളാവൂർ 9, മാഞ്ഞൂർ 8, കാഞ്ഞിരപ്പള്ളി 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
തൃക്കൊടിത്താനം, തീക്കോയി, മണർകാട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, അതിരമ്പുഴ, എരുമേലി, പള്ളിക്കത്തോട് 6, അകലക്കുന്നം, തിടനാട്, വൈക്കം, ആർപ്പൂക്കര, കരൂർ 5, ഈരാറ്റുപേട്ട, പുതുപ്പള്ളി, മേലുകാവ്, ചിറക്കടവ്, ടി.വി പുരം 4, കടപ്ലാമറ്റം, കിടങ്ങൂർ, പാലാ, കുറവിലങ്ങാട്, പാമ്പാടി, വെച്ചൂർ വെളിയന്നൂർ, വാഴൂർ, മരങ്ങാട്ടുപിള്ളി, മണിമല, തലനാട്, മറവന്തുരുത്ത്, വിജയപുരം 3, കൂരോപ്പട, നീണ്ടൂർ, ചെമ്പ്, ഞീഴൂർ, ഉദയനാപുരം, അയ്മനം 2, മുത്തോലി, കോരുത്തോട്, മീനച്ചിൽ, കല്ലറ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, കാണക്കാരി, വെള്ളൂർ, തിരുവാർപ്പ്, തലയാഴം, മൂന്നിലവ്, മുളക്കുളം1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications