കോട്ടയത്ത് 662 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും കൊവിഡ്
കോട്ടയം: കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 7058 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.37 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 284 സ്ത്രീകളും 108 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 275 പേര്‍ രോഗമുക്തരായി. 4261 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 200894 പേര്‍ കോവിഡ് ബാധിതരായി. 194782 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23566 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 93, ചങ്ങനാശേരി 35, ഈരാറ്റുപേട്ട 32, കുമരകം 27, അതിരമ്പുഴ 26, പാമ്പാടി 19, പൂഞ്ഞാര്‍ 18, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി 17, മരങ്ങാട്ടുപിള്ളി 16, ഉഴവൂര്‍ 14, വാകത്താനം, കടനാട്,മാടപ്പള്ളി 13, കടുത്തുരുത്തി 12, കുറിച്ചി, അയ്മനം, വാഴപ്പള്ളി 11, പാലാ, തൃക്കൊടിത്താനം, പാറത്തോട് 10, ഭരണങ്ങാനം, രാമപുരം, പുതുപ്പള്ളി, കറുകച്ചാല്‍, കരൂര്‍, പനച്ചിക്കാട്, പായിപ്പാട്-9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അയര്‍ക്കുന്നം, കങ്ങഴ 8, വൈക്കം, ചെമ്പ്, കൂരോപ്പട, മണര്‍കാട് 7, മുണ്ടക്കയം, മാഞ്ഞൂര്‍, വെളിയന്നൂര്‍, എരുമേലി, നീണ്ടൂര്‍, മറവന്തുരുത്ത്, തിടനാട് 6, പള്ളിക്കത്തോട്, നെടുംകുന്നം, വെള്ളൂര്‍, ചിറക്കടവ്, കൊഴുവനാല്‍, തിരുവാര്‍പ്പ്, മേലുകാവ് 5, വാഴൂര്‍, മീനടം, തലയാഴം, വിജയപുരം 4, ആര്‍പ്പൂക്കര, മുളക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, കാണക്കാരി 3, തീക്കോയി, തലപ്പലം, വെച്ചൂര്‍, ഉദയനാപുരം, കിടങ്ങൂര്‍, മുത്തോലി, കൂട്ടിക്കല്‍ 2, ഞീഴൂര്‍, കുറവിലങ്ങാട്, കല്ലറ, എലിക്കുളം, ടി.വി പുരം, മൂന്നിലവ്, മണിമല, തലനാട് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications