കോട്ടയത്ത് രോഗവ്യാപനത്തിൽ ശമനം: 80 പേര്‍ക്ക് കൊവിഡ്, സമ്പർക്കവ്യാപനം കൂടി
കോട്ടയം: കോട്ടയം ജില്ലയില്‍ 80 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 1950 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്‍മാരും 34 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 186 പേര്‍ രോഗമുക്തരായി. 2432 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80797 പേര്‍ കോവിഡ് ബാധിതരായി. 78170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10568 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 14, അതിരമ്പുഴ, ചങ്ങനാശേരി 5, തൃക്കൊടിത്താനം 4, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, കാണക്കാരി, വാകത്താനം 3
തിരുവാര്‍പ്പ്, എരുമേലി, പാറത്തോട്, കടുത്തുരുത്തി, തിടനാട്, മറവന്തുരുത്ത്, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്, വെള്ളൂര്‍, കുറിച്ചി, മണിമല 2, വൈക്കം, കുമരകം, ടി.വി പുരം, മീനച്ചില്‍, ഈരാറ്റുപേട്ട, മേലുകാവ്, അകലക്കുന്നം, മൂന്നിലവ്, ചെമ്പ്, പായിപ്പാട്, കുറവിലങ്ങാട്, പാലാ, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, മണര്‍കാട്, കരൂര്‍, അയ്മനം, രാമപുരത്ത് ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications