കോട്ടയത്ത് 800 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 9.08 ശതമാനം,
കോട്ടയം: കോട്ടയം ജില്ലയില്‍ 800 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 794 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 8801 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.08 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 326 പുരുഷന്‍മാരും 362 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 739 പേര്‍ രോഗമുക്തരായി. 5042 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 207623 പേര്‍ കോവിഡ് ബാധിതരായി. 200578 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24433 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ആരാധകര്‍ കാത്തിരുന്ന അമല പോളിന്റെ ഫോട്ടോഷൂട്ട്, ഹോട്ടായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
കോട്ടയം 76, ആർപ്പൂക്കര 40, കുമരകം 37, ഏറ്റുമാനൂർ 28, ചങ്ങനാശേരി 25, അകലക്കുന്നം, പാറത്തോട് 24, തൃക്കൊടിത്താനം, പായിപ്പാട് 22, എരുമേലി, അതിരമ്പുഴ21, പാമ്പാടി, മണിമല 20, തിരുവാർപ്പ് 19, കോരുത്തോട് 17, മുണ്ടക്കയം 16, ഉദയനാപുരം, നീണ്ടൂർ 14, അയർക്കുന്നം13, വാകത്താനം, ഈരാറ്റുപേട്ട, കരൂർ 12, പാലാ, നെടുംകുന്നം, കങ്ങഴ, മറവന്തുരുത്ത് 11, വാഴപ്പള്ളി, ഉഴവൂർ, മണർകാട് 10, കിടങ്ങൂർ, കുറിച്ചി, മാടപ്പള്ളി, പള്ളിക്കത്തോട്, തീക്കോയി, പനച്ചിക്കാട് 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കടനാട് 8, വെച്ചൂർ, വൈക്കം, മുളക്കുളം, കൂട്ടിക്കൽ, പൂഞ്ഞാർ 7, മീനടം, കാണക്കാരി,കടുത്തുരുത്തി, കൊഴുവനാൽ, തിടനാട്, ചെമ്പ് 6, ചിറക്കടവ്, പൂഞ്ഞാർ തെക്കേക്കര, വാഴൂർ, വെള്ളൂർ, കുറവിലങ്ങാട് 5, തലയാഴം, ഞീഴൂർ, മുത്തോലി, കാഞ്ഞിരപ്പള്ളി, കൂരോപ്പട, ടി.വി പുരം 4, അയ്മനം, കറുകച്ചാൽ, വെള്ളാവൂർ, ഭരണങ്ങാനം, എലിക്കുളം, രാമപുരം 3, വെളിയന്നൂർ, കല്ലറ, മീനച്ചിൽ, തലയോലപ്പറമ്പ്, വിജയപുരം, മാഞ്ഞൂർ, പുതുപ്പള്ളി 2, തലനാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി 1 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചവരെക്കുറിച്ചുള്ള കണക്കുകൾ.












Click it and Unblock the Notifications