കോട്ടയത്ത് 816 പേര്‍ക്ക് കൊവിഡ്: എട്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, രോഗികളുടെ എണ്ണത്തിൽ വർധനവ്
കോട്ടയം: കോട്ടയം ജില്ലയില്‍ 816 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒമ്പത് പേർ രോഗബാധിതരായി. പുതിയതായി 4998 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 368 പുരുഷന്‍മാരും 368 സ്ത്രീകളും 80 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 236 പേര്‍ രോഗമുക്തരായി. 3945 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 89617 പേര്‍ കോവിഡ് ബാധിതരായി. 84822പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13449 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 79, പാമ്പാടി - 40, ഏറ്റുമാനൂർ 32, അതിരമ്പുഴ 29, പാലാ24, മാഞ്ഞൂർ, വൈക്കം, കൂരോപ്പട - 23, ചങ്ങനാശേരി-22, വാകത്താനം 21, കടുത്തുരുത്തി, മണർകാട്, കാഞ്ഞിരപ്പള്ളി 19, നീണ്ടൂർ, മാടപ്പള്ളി 18, മുണ്ടക്കയം 17, രാമപുരം, കുറിച്ചി 16, കടനാട് 15, പുതുപ്പള്ളി, മുത്തോലി, മരങ്ങാട്ടുപിള്ളി, ആർപ്പൂക്കര 13, മീനടം, എരുമേലി-12, പാറത്തോട്, പൂഞ്ഞാർ, അയർക്കുന്നം, മേലുകാവ് 11, ഈരാറ്റുപേട്ട, എലിക്കുളം, തിടനാട്, മുളക്കുളം, ഞീഴൂർ 10, വെള്ളൂർ, തലയാഴം 9, ചിറക്കടവ്, കറുകച്ചാൽ, വെച്ചൂർ, കിടങ്ങൂർ, കടപ്ലാമറ്റം 8, പൂഞ്ഞാർ തെക്കേക്കര 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുമരകം, അകലക്കുന്നം, തലയോലപ്പറമ്പ്, കാണക്കാരി, മൂന്നിലവ്, 6, കരൂർ, തൃക്കൊടിത്താനം, തിരുവാർപ്പ്, തലപ്പലം 5, വാഴൂർ, പായിപ്പാട്, കൂട്ടിക്കൽ, കോരുത്തോട്, പനച്ചിക്കാട് 4, ഉഴവൂർ, വാഴപ്പളളി, വിജയപുരം, ചെമ്പ് - 3, വെള്ളാവൂർ, പള്ളിക്കത്തോട്, ഉദയനാപുരം, മണിമല, വെളിയന്നൂർ, തീക്കോയി, നെടുംകുന്നം, അയ്മനം,തലനാട്, മീനച്ചിൽ - 2, കല്ലറ, ഭരണങ്ങാനം, കങ്ങഴ, ടി.വി പുരം 1 എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications