കോട്ടയത്ത് 826 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 9.90 ശതമാനം, രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം
കോട്ടയം: കോട്ടയം ജില്ലയില്‍ 826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 817 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒൻപത് പേർ രോഗബാധിതരായി. പുതിയതായി 8340 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.90 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 331 പുരുഷന്‍മാരും 377 സ്ത്രീകളും 118 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
473 പേര്‍ രോഗമുക്തരായി. 5079 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 205464 പേര്‍ കോവിഡ് ബാധിതരായി. 198359 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22714 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം - 83, മുണ്ടക്കയം 35, തൃക്കൊടിത്താനം 28, അതിരമ്പുഴ 27, പാറത്തോട്, പനച്ചിക്കാട് 25, നീണ്ടൂർ, പാമ്പാടി 23, പൂഞ്ഞാർ, ഈരാറ്റുപേട്ട 22, ഏറ്റുമാനൂർ 21, നെടുംകുന്നം 20, മാടപ്പള്ളി 19, ചങ്ങനാശേരി, മറവന്തുരുത്ത് 18, അയ്മനം 17, വാഴപ്പള്ളി, വാകത്താനം 16, തലപ്പലം, മാഞ്ഞൂർ 15, കടുത്തുരുത്തി 14, പാലാ 13, പുതുപ്പള്ളി 12, അയർക്കുന്നം, തിടനാട് 11 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.

എരുമേലി, കരൂർ, രാമപുരം, കുമരകം, വൈക്കം, കിടങ്ങൂർ 10, ചിറക്കടവ്, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി, കുറിച്ചി, കാണക്കാരി 9, ഉദയനാപുരം, പൂഞ്ഞാർ തെക്കേക്കര, ഭരണങ്ങാനം, ആർപ്പൂക്കര, കറുകച്ചാൽ 8, കോരുത്തോട്, തലയാഴം, കടപ്ലാമറ്റം, കൊഴുവനാൽ, പായിപ്പാട് 7, മീനച്ചിൽ, കൂരോപ്പട 6, പള്ളിക്കത്തോട്, മുത്തോലി, തിരുവാർപ്പ്, മുളക്കുളം, മേലുകാവ് 5, വെള്ളാവൂർ, മണിമല, ഉഴവൂർ, മീനടം, ചെമ്പ്, കങ്ങഴ, വിജയപുരം, മരങ്ങാട്ടുപിള്ളി, മൂന്നിലവ് 4, കടനാട്, വാഴൂർ, കൂട്ടിക്കൽ 3,വെളിയന്നൂർ, വെള്ളൂർ, ടിവി പുരം, തീക്കോയി, മണർകാട്, ഞീഴൂർ, കുറവിലങ്ങാട് 2, തലനാട് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications