കോട്ടയത്ത് 890 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നു
കോട്ടയം: കോട്ടയം ജില്ലയില്‍ 890 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 887 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 8678 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.25 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 356 പുരുഷന്‍മാരും 394 സ്ത്രീകളും 140 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 525 പേര്‍ രോഗമുക്തരായി. 5309 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 208513 പേര്‍ കോവിഡ് ബാധിതരായി. 201103 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25513 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 81, ഏറ്റുമാനൂർ 57, നെടുംകുന്നം 38, ചങ്ങനാശേരി 31, കൂരോപ്പട 30, എരുമേലി, തൃക്കൊടിത്താനം 27, പുതുപ്പള്ളി, പായിപ്പാട് 26, വിജയപുരം 23, മരങ്ങാട്ടുപിള്ളി 22, കങ്ങഴ 21, മുണ്ടക്കയം, കടുത്തുരുത്തി, നീണ്ടൂർ 19, പൂഞ്ഞാർ, പാമ്പാടി 16, കുമരകം 15, രാമപുരം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, വാകത്താനം, മുളക്കുളം 14, മാഞ്ഞൂർ, അതിരമ്പുഴ 13 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മറവന്തുരുത്ത് 12, കാണക്കാരി, കറുകച്ചാൽ,പാറത്തോട്, മാടപ്പള്ളി, വാഴപ്പള്ളി, ഭരണങ്ങാനം, വൈക്കം, തീക്കോയി, മണർകാട് 10, അയ്മനം, ചെമ്പ്, തലയാഴം, മണിമല, പനച്ചിക്കാട് 9, മീനച്ചിൽ, പാലാ 8, കുറവിലങ്ങാട്, ഉദയനാപുരം, അകലക്കുന്നം 7, കൊഴുവനാൽ, കിടങ്ങൂർ, മേലുകാവ്, ഈരാറ്റുപേട്ട, കരൂർ, അയർക്കുന്നം,പൂഞ്ഞാർ തെക്കേക്കര 6, കടനാട്, കുറിച്ചി, തിരുവാർപ്പ്, മീനടം 4, മുത്തോലി, ചിറക്കടവ്, മൂന്നിലവ്, വെള്ളാവൂർ 3, കടപ്ലാമറ്റം, കൂട്ടിക്കൽ, ആർപ്പൂക്കര, എലിക്കുളം, വെളളൂർ, ഞീഴൂർ, പളളിക്കത്തോട് 2, തിടനാട്, കല്ലറ, ടി.വി പുരം, വാഴൂർ, കോരുത്തോട്, വെച്ചൂർ, വെളിയന്നൂർ 1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.












Click it and Unblock the Notifications