കോട്ടയത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയെ ഇന്ന് സബ്ജയിലിലേക്ക് മാറ്റും
കോട്ടയം: നാല് ദിവസം പ്രായമായ കുഞ്ഞിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അമ്മയെ ഇന്ന് കോട്ടയം സബ് ജയിലിലേക്ക് മാറ്റിയേക്കും. മരിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും അന്വേഷണത്തിന്റെ ഭാഗമായി നടത്തുമെന്നും പൊലീസ് അറിയിച്ചു. പ്രസവ ശേഷമുണ്ടായ വിളര്‍ച്ചയും രക്തക്കുറവും മൂലമാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ സബ് ജയിലിലേക്കു മാറ്റുമെന്നും പൊലീസ് അറിയിച്ചു.
ഇടതു കാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് അമ്മ പൊലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത് മൊഴി. ഞായറാഴ്ച രാത്രി ജനിച്ച കുഞ്ഞിനെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 5 കുട്ടികളും അമ്മ നിഷയും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വെള്ളത്തില്‍മുക്കിയായിരുന്നു നിഷ കുഞ്ഞിനെ വകവരുത്തിയത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് ശൗചാലയത്തിലെ വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഭര്‍ത്താവ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായത്‌കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് നിഷ പറഞ്ഞത്.

ഇവര്‍ ഗര്‍ഭിണിയായ വിവരം ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അഞ്ചു കുട്ടികളുണ്ടായതിന്റെ പേരില്‍ ആളുകള്‍ കളിയാക്കിയതു മൂലമാണ് ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വെച്ചതെന്നാണ് നിഷ പോലീസിന് മൊഴി നല്‍കിയത്.അയല്‍വാസിയായ സ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയക്കുകയായിരുന്നുവെന്നാണ് ആ സ്ത്രീ പറഞ്ഞിരുന്നത്.
സംശയം തോന്നിയ അയല്‍വാസി ആശാവര്‍ക്കറെ വിവരമറിയിക്കുകയായിരുന്നുവെന്നു തുടര്‍ന്ന് ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.
Recommended Video
ആശുപത്രിയില്‍ പോകാതെ ഭര്‍ത്താവും നിഷയും വീട്ടില്‍ തന്നെ പ്രസവം എടുക്കുന്ന അവസ്ഥ കൂടി ഉണ്ടായിട്ടുണ്ടെന്നും ഇതിനിടെ പുറത്ത് വന്നിരുന്നു. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. നിഷക്ക് കാലിന് സുഖമില്ലാത്തതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളായിരുന്നു.












Click it and Unblock the Notifications