നിര്‍ത്തിയിട്ടിരുന്ന വാഹനം തനിയെ ഓടുമോ?; കോട്ടയത്ത് സംഭവിച്ചത്; 3 വാഹനങ്ങള്‍ക്ക് തകരാര്‍
പാമ്പാടി: നിര്‍ത്തിയിട്ടിരുന്ന വാഹനം തനിയെ ഓടുമോ? എങ്കില്‍ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കോട്ടയത്ത്. നിര്‍ത്തി ഇട്ടിരുന്ന ജീപ്പ് തനിയെ ഉരുണ്ട് 3 വാഹനങ്ങളില്‍ ഇടിച്ചു. ആളപായമാന്നുമുണ്ടായില്ല.
ജീപ്പില്‍ നിന്നും പുക ഉയര്‍ന്നെങ്കിലും നാട്ടുകാര്‍ ഉടന്‍ വെള്ളം ഒഴിച്ച് വലിയ അപകടം ഒഴിവാവുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് ദേശിയ പാതയില്‍ എംജിഎം സ്‌ക്കൂള്‍ ജംക്ഷനില്‍ ആയിരുന്നു സംഭവം. പൂതക്കുഴി സ്വദേശി സനലിന്റെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

Recommended Video
എസ്ബിഐക്ക് സമീപം വഴിയരികില്‍ ജീപ്പ് നിര്‍ത്തി കടയിലേക്ക് കയറിയതായിരുന്നു സനല്‍. എന്നാല്‍ തനിയെ നീങ്ങിയ ജിപ്പ് ദേശിയ പാതക്കപ്പുറമുള്ള കാറിനെ ഇടിക്കുകയായിരുന്നു. വീണ്ടും പിറകിലേക്ക് വന്ന ജീപ്പ് മറ്റൊരു കാറിലും സ്‌ക്കൂട്ടറിലും തട്ടിയാണ് നിന്നത്.
ദേശീയ പാതയിലൂടെ വന്ന വാഹനങ്ങള്‍ നിര്‍ത്തുകയും വെട്ടിച്ചുമാറ്റുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നീട് സംഭവസ്ഥലത്തേക്ക് എസ്എച്ച്ഒ യു ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തുകയായിരുന്നു. ജീപ്പ് വന്നിടിച്ച കാറിനും സ്‌ക്കൂട്ടറിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മൂന്ന് വാഹനങ്ങള്‍ക്കാണ് പ്രധാനമായും കേട്പാടുകള്‍ സംഭവിച്ചത്.












Click it and Unblock the Notifications