അമേരിക്കയില്‍ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു; ഗര്‍ഭിണിയായ യുവതി ഗുരുതരാവസ്ഥയില്‍
ചിക്കാഗോ: അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം- ലാലി ദമ്പതികളുടെ മകള്‍ മീരയെ ആണ് ഭര്‍ത്താവ് അമല്‍ റെജി വെടിവെച്ചത്. ചിക്കാഗോയില്‍ വെച്ചായിരുന്നു സംഭവം. ഗര്‍ഭിണിയായ മീരയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മീരയും അമല്‍ റെജിയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
ഏറ്റുമാനൂര്‍ പഴയമ്പിള്ളി സ്വദേശിയാണ് അമല്‍ റെജി. ഇയാളെ യു എസ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് വിവരം. ഉഴവൂരിലെ ബന്ധുക്കള്‍ ചിക്കാഗോയിലുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്.













Click it and Unblock the Notifications