Get Updates
Get notified of breaking news, exclusive insights, and must-see stories!

എംജി ശ്രീകുമാർ വാക്കുപാലിച്ചു: പിസി ജോർജിന്റെ പൂഞ്ഞാറിന്റെ പോരാളി വൈറൽ

കോട്ടയം: പിസി ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗായകൻ എംജി ശ്രീകുമാർ ഒരുക്കിയ ഗാനം വൈറലാവുന്നു. പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജിന് വേണ്ടിയാണ് എംജി ശ്രീകാമാർ ഗാനം ചിട്ടപ്പെടുത്തിയത്. പൂഞ്ഞാറിന്റെ പോരാളി എന്ന് തുടങ്ങുന്ന ഗാനമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അടക്കം വൈറലായിക്കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പിസി ജോർജ് തന്നെയാണ് ഗാനം പുറത്തിറക്കിയത്.

എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ചാറ്റ്ഷോയിലേക്ക് പിസി ജോർജ് അതിഥിയായെത്തിയപ്പോഴാണ് പ്രചാരണത്തിനുള്ള തിരഞ്ഞെടുപ്പ് ഗാനം താൻ നൽകാമെന്ന് എംജി ശ്രീകുമാർ ഉറപ്പുനൽകിയത്. നാടിന്റെ സമഗ്ര വികസനത്തിന് രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും വികസന കാര്യങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സഹകരിച്ചുകൊണ്ട് മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ടുപോയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 pc-george3-15991671

തുടർന്നും കക്ഷി രാഷ്ട്രീയ- ജാതി മത ചിന്തകള്‍ത്ത് അതീതമായ നിലപാടാണ് തനിക്കുള്ളതെന്നും മുണ്ടക്കയത്ത് ചേർന്ന യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ജനപക്ഷത്തെ വഞ്ചിച്ച യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+