കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മിണിയമ്മയുടെ ദുരിത ജീവിതം.... 200 രൂപയ്ക്കായി പിന്നിട്ടത് കിലോമീറ്ററുകള്‍, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

കോട്ടയം: മാതൃദിനത്തിലെ ഏറ്റവും സങ്കടകരമായ കാഴ്ച്ചയ്ക്കാണ് കോട്ടയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ജീവിതത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാത്ത ഒരു നിമിഷത്തില്‍ കുറച്ച് പണത്തിനായി ഒരമ്മ പിന്നിട്ടത് കിലോമീറ്ററുകള്‍. മാതൃദിനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു ഇത്. 200 രൂപ വാങ്ങിക്കാനാണ് 74കാരിയായ അമ്മിണി കിലോമീറ്ററുകള്‍ നടന്നത്. കൊല്ലക്കൊമ്പ് കോളനിയിലെ കല്ലുങ്കപ്പറമ്പിലാണ് ഇവര്‍ താമസിക്കുന്നത്.

1

ഒരു വ്യക്തി നല്‍കാമെന്നേറ്റ കുറച്ച് പണം വാങ്ങാനായി താഴത്തങ്ങാടിയിലേക്ക് ഇവര്‍ നടന്ന് പോവുകയായിരുന്നു. കനത്ത വെയിലേറ്റ് കിലോമീറ്ററുകള്‍ പിന്നിട്ട് ചാലുകുന്ന് ജംഗ്ഷനില്‍ എത്തിയപ്പോള്‍ അമ്മിണി വീണുപോകുന്ന ഘട്ടത്തിലായിരുന്നു. ഇവര്‍ ദിശതെറ്റി സ്‌കൂട്ടറിന് മുന്നിലേക്കാണ് എത്തിയത്. അമ്മിണിയെ ശ്രദ്ധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ തുടര്‍ന്ന് വിവരം അറിയിക്കുകയായിരുന്നു.

അമ്മിണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടോം കോരയാണ് പിന്നീട് അവശ്യസാധനങ്ങള്‍ വാങ്ങി നല്‍കിയത്. ഇവരെ പോലീസ് കൂട്ടിക്കൊണ്ടുപോയി. കൊല്ലക്കൊമ്പ് കോളനിയിലെ ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഒപ്പമുള്ളത് മകന്‍ അജി ബാബുവാണ്. അജിക്ക് കാലില്‍ ചാക്ക് വീണ് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. അജി റെയില്‍വേയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. ഇവര്‍ക്ക് ഉപജീവനത്തിന് മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ് ഇത്തരം മാര്‍ഗങ്ങളിലേക്ക് തിരിയേണ്ടി വന്നത്.

ഒന്നര വര്‍ഷമായി അജിയുടെ അവസ്ഥ ദുരിതത്തിലാണ്. ഇഴഞ്ഞാണ് ഇയാള്‍ നീങ്ങുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും. ഇവരുടെ കോളനി ഉള്‍പ്പെടുന്ന വിജയപുരം കണ്ടെയ്ന്‍മെന്റ് സോണിലായതും ഇവരുടെ ദുരിതം ഇരട്ടിയാക്കുകയായിരുന്നു. റേഷന്‍ ലഭിച്ചെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്. ഈ സങ്കടാവസ്ഥയിലാണ് 200 രൂപയ്ക്ക് വേണ്ടി കൊടും ചൂടില്‍ കിലോമീറ്ററുകള്‍ താങ്ങാന്‍ അമ്മിണിയെ പ്രേരിപ്പിച്ചത്. ലോക്്ഡൗണ്‍ തീരുംവരെ അമ്മിണിയുടെ കുടുംബത്തെ യൂത്ത് കോണ്‍ഗ്രസ് സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കടല്‍ കടന്ന് സോണിയ നാട്ടിലെത്തി... ഇരട്ടി സന്തോഷം, പ്രതീക്ഷ കാത്ത് പുതിയ അതിഥി കൂടി എത്തി!!കടല്‍ കടന്ന് സോണിയ നാട്ടിലെത്തി... ഇരട്ടി സന്തോഷം, പ്രതീക്ഷ കാത്ത് പുതിയ അതിഥി കൂടി എത്തി!!

English summary
a women walks too many kilometers for 200 rupees on mothers days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X