യുകെയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തി; പിന്നാലെ യുവതി വീട്ടില്‍ മരിച്ച നിലയില്‍
കോട്ടയം: കോട്ടയം കുടമാളൂരില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട തഹസില്‍ദാര്‍ ഇ കെ മോഹനന്റെയും ഉഷയുടെയും മകള്‍ മഹിമ മോഹന്‍ ആണ് മരണപ്പെട്ടത്. 25 വയസായിരുന്നു. യു കെയിലായിരുന്നു മഹിമയും ഭര്‍ത്താവ് അനന്തു ശങ്കറും 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത് 2022 ജനുവരി 25ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂര്‍ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ് അനന്തു.

മഹിമയുടെ മരണത്തിലുള്ള ഞെട്ടലിലാണ് യു കെയിലെ മലയാളി സമൂഹം. ഭര്‍ത്താവും മഹിമയും യുകെയിലെ സന്ദര്‍ലാന്‍ഡിലാണ് താമസിച്ചിപരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.












Click it and Unblock the Notifications