കടുത്ത നെഞ്ചുവേദന; കോട്ടയം നസീര്‍ ആശുപത്രിയില്‍; ഐസിയുവിലാക്കി
നെഞ്ചുവേദന അനുഭവപ്പെട്ട കോട്ടയം നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. നിലവില്‍ താരം ഐ സി യുവില്‍ തുടരുകയാണ്

കോട്ടയം: നടനും മിമിക്രി കലാകരാനുമായ കോട്ടയം നസീര്‍ ആശുപത്രിയില്‍. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് കോട്ടയം നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയായിരുന്നു. കോട്ടയം നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കോട്ടയം നസീറിനെ ഐ സി യുവിലാക്കിയിരിക്കുകയാണ്.
എന്നാല്‍ കോട്ടയം നസീറിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. കഴിഞ്ഞ ദിവസം അന്തരിച്ച നടിയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ സുബി സുരേഷിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കോട്ടയം നസീര്‍ എത്തിയിരുന്നു. കേരളത്തിലും വിദേശത്തുമായി പതിനായിരക്കണക്കിന് സ്റ്റേജ് പ്രോഗ്രാമുകളില്‍ കോട്ടയം നസീര്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്.

മിമിക്രിയെ ജനകീയവല്‍ക്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കോട്ടയം നസീര്‍. 50 ലേറെ ചിത്രങ്ങളില്‍ കോട്ടയം നസീര്‍ അഭിനയിച്ചിട്ടുമുണ്ട്. ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ചിത്രരചനയിലും കഴിവ് തെളിവ് തെളിയിച്ചിട്ടുണ്ട്.
മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കോട്ടയം നസീറിന് ലഭിച്ചിട്ടുണ്ട്. മിമിക്‌സ് പരേഡില്‍ മോര്‍ഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചത് കോട്ടയം നസീര്‍ ആണ്.












Click it and Unblock the Notifications