കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊറോട്ടയടി ഹിറ്റായി; പിന്നാലെ അനശ്വരയെ വിളിച്ച് പ്രമുഖര്‍, സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ എരുമേലിയിലെ ആര്യ ഹോട്ടലില്‍ ആള്‍ത്തിരക്കാകുമെന്ന് ഉറപ്പാണ്. കാരണം മറ്റൊന്നുമല്ല, നിയമ ബിരുദ വിദ്യാര്‍ഥിയായ അനശ്വര ഉപജീവനാര്‍ഥം ഈ ഹോട്ടലില്‍ പൊറോട്ടയടിക്കുന്ന വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ്. സുപ്രീംകോടതി അഭിഭാഷകനും നടന്‍ സുരേഷ് ഗോപിയുമടക്കമുള്ള പ്രമുഖര്‍ അനശ്വരയെ വിളിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് ഈ ഹോട്ടല്‍.

p

വളരെ ചെറുപ്പം മുതല്‍ ഇവിടെ ജോലി ചെയ്യുന്നു, പൊറോട്ടയിടിക്കുന്നു. തനിക്ക് അതൊരു മോശം കാര്യമായി തോന്നിയിട്ടില്ലെന്ന് അനശ്വര പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സഹപാഠികളില്‍ ചിലര്‍ പരിഹസിച്ച് പൊറോട്ട എന്ന് വിളിക്കുമ്പോള്‍ വിഷമം തോന്നിയിരുന്നെങ്കിലും തന്റെ വീട്ടുകാര്‍ മാന്യമായി ജീവിക്കാന്‍ ചെയ്യുന്ന ജോലിയെ എന്തിന് നാണക്കേടായി കരുതണം എന്ന തോന്നലാണ് അനശ്വരയ്ക്ക് കരുത്ത് പകര്‍ന്നത്. അമ്മ സുബിയുടെ ശക്തമായ പിന്തുണയും അനശ്വരയ്ക്കുണ്ട്.

ചാണക്യന്‍ കളത്തില്‍... പ്രതിപക്ഷം ഒന്നിക്കുന്നു; ബിജെപി അങ്കലാപ്പില്‍, ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍ചാണക്യന്‍ കളത്തില്‍... പ്രതിപക്ഷം ഒന്നിക്കുന്നു; ബിജെപി അങ്കലാപ്പില്‍, ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

Recommended Video

cmsvideo
Suresh Gopi directed by central leadership to evaluate party’s defeat in polls | Oneindia Malayalam

തൊടുപുഴ അല്‍ അസര്‍ കോളജില്‍ നിയമ വിദ്യാര്‍ഥിയായ ഈ മിടുക്കിക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍. പൊറോട്ടയടി വൈറലായതോടെയാണ് പ്രമുഖര്‍ പ്രതികരിച്ചത്. എന്ത് സഹായവും ചെയ്യാമെന്ന് അറിയിച്ച നടന്‍ സുരേഷ് ഗോപി അനശ്വരയില്‍ അഭിമാനം തോന്നുന്നുവെന്നും പറഞ്ഞു. അനശ്വര തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ സുപ്രീംകോടതിയില്‍ അഭിഭാഷകനായ മനോജ് വി ജോര്‍ജ് അനശ്വരയെ വിളിച്ചു അഭിനന്ദിച്ചു. അദ്ദേഹത്തിന് കീഴില്‍ പ്രാക്ടീസ് ചെയ്യാന്‍ തയ്യാറുണ്ടോ എന്നു് ചോദിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

English summary
Actor Suresh Gopi appreciate Law student Anaswara whose life in Hotel went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X