കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവി

Google Oneindia Malayalam News

കോട്ടയം: ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധി രൂപപ്പെട്ട ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് സ്വതന്ത്രരുടെ പിന്തുണ. രണ്ട് സ്വതന്ത്രര്‍ പിന്തുണച്ചതോടെ ഭരണം യുഡിഎഫിന് കിട്ടുമെന്ന് ഉറപ്പായി. ബിജെപി അകന്നു നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് അധികാരം പിടിക്കല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടമായി മാറിയത്. ഒരു സ്വതന്ത്രയ്ക്ക് ചെയര്‍പേഴ്‌സണ്‍ പദവി നല്‍കാന്‍ ധാരണയുണ്ടാക്കി എന്നാണ് വിവരം.

കോട്ടയം നഗരസഭയില്‍ സ്വതന്ത്രയായി മല്‍സരിച്ച് ജയിച്ച ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഏറ്റുമാനൂരും ധാരണയായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ട് കിട്ടിയാല്‍ യുഡിഎഫ്, മൂന്ന് കിട്ടിയാല്‍ എല്‍ഡിഎഫ്

രണ്ട് കിട്ടിയാല്‍ യുഡിഎഫ്, മൂന്ന് കിട്ടിയാല്‍ എല്‍ഡിഎഫ്

35 അംഗ കൗണ്‍സിലാണ് ഏറ്റുമാനൂരിലേത്. ബിജെപി ഏഴ് സീറ്റില്‍ ജയിച്ചു. ബാക്കി 28 സീറ്റില്‍ യുഡിഎഫിന് 13ഉം എല്‍ഡിഎഫിന് 12ഉം സീറ്റുകള്‍ ലഭിച്ചു. ബാക്കി മൂന്ന് സ്വതന്ത്രരും. രണ്ട് സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാല്‍ യുഡിഎഫിന് ഭരിക്കാം. എല്‍ഡിഎഫിനാകട്ടെ, മൂന്ന് പേരുടെ പിന്തുണ ലഭിക്കണം.

അധ്യക്ഷ പദവി ഒരു വര്‍ഷം

അധ്യക്ഷ പദവി ഒരു വര്‍ഷം

ഈ സാഹചര്യത്തിലാണ് സ്വതന്ത്രയായി മല്‍സരിച്ച് ജയിച്ച സുനിത ബിനീഷ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. കൂടാതെ മറ്റൊരു സ്വതന്ത്ര അംഗവും യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് മുന്‍ കൗണ്‍സിലര്‍ ബിനീഷിന്റെ ഭാര്യയാണ് സുനിത. ഇവര്‍ക്ക് ഒരു വര്‍ഷം നഗരസഭാ അധ്യക്ഷ പദവി വാഗ്ദാനം ചെയ്തു എന്നാണ് വിവരം.

അന്ന് നാല് സ്വതന്ത്രര്‍

അന്ന് നാല് സ്വതന്ത്രര്‍

യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ ഇടപെട്ടതോടെയാണ് ഏറ്റുമാനൂര്‍ നഗരസഭയുടെ ഭരണം വീണ്ടും മുന്നണിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ നാല് സ്വതന്ത്രരെ കൂടെ നിര്‍ത്തിയായിരുന്നു യുഡിഎഫിന്റെ ഭരണം. ഇത്തവണ രണ്ടു പേരെ കൂടെ നിര്‍ത്തും. ബിജെപിയാണ് ഏറ്റുമാനൂരില്‍ നേട്ടമുണ്ടാക്കിയത്. അഞ്ചില്‍ നിന്ന് ഏഴാക്കി അവര്‍ സീറ്റ് നില ഉയര്‍ത്തി.

ഒപ്പത്തിനൊപ്പമെത്തിയ കോട്ടയം

ഒപ്പത്തിനൊപ്പമെത്തിയ കോട്ടയം

കോട്ടയം നഗരസഭയില്‍ പിന്നിലായിരുന്ന യുഡിഎഫ് ഇപ്പോള്‍ ഒപ്പത്തിനൊപ്പമായി. വിമതയായി മല്‍സരിച്ച ബിന്‍സി സെബാസ്റ്റിയന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് പിന്തുണ അറിയിച്ചതോടെയാണ് യുഡിഎഫിന് നേട്ടമായത്. ബിന്‍സിക്ക് കോട്ടയം നഗരസഭാ അധ്യക്ഷ പദവി വാഗ്ദാനം ചെയ്തു എന്നാണ് വിവരം.

ഇനിയെന്ത്

ഇനിയെന്ത്

52 സീറ്റുകളാണ് കോട്ടയം നഗരസഭയിലുള്ളത്. ഇതില്‍ 22 എണ്ണം എല്‍ഡിഎഫിനൊപ്പം നിന്നു. യുഡിഎഫിന് ലഭിച്ചത് 21 സീറ്റാണ്. എല്‍ഡിഎഫിനേക്കാള്‍ ഒരു സീറ്റ് കുറവ്. മൂന്നാം കക്ഷിയായ എന്‍ഡിഎക്ക് എട്ട് സീറ്റ് കിട്ടി. ബിജെപി ആരെയും പിന്തുണയ്ക്കില്ല. ബാക്കി വരുന്ന 44 സീറ്റില്‍ ഇരുകക്ഷികളും ഒപ്പത്തിനൊപ്പമായി. ഇനി നറുക്കിടുകയാണ് വഴി.

അവസരോചിത ഇടപെടല്‍

അവസരോചിത ഇടപെടല്‍

52ാം വാര്‍ഡില്‍ ഗാന്ധി നഗര്‍ സീറ്റിലാണ് ബിന്‍സി മല്‍സരിച്ചത്. ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രചാരണം നടത്തിയെങ്കിലും ശേഷം ചില നേതാക്കളുടെ ഇടപെടലോടെ സീറ്റ് നഷ്ടമായി. തുടര്‍ന്നാണ് സ്വതന്ത്രയായി മല്‍സരിച്ചത്. ജയിച്ചതോടെ അധ്യക്ഷ പദവി നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് ബിന്‍സി അറിയിച്ചു. ഈ വേളയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടത്.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

ഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യതഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യത

Recommended Video

cmsvideo
Shobha Surendran slaps k surendran after local body election failure

English summary
After Kottayam, UDF gets Independents supports in Ettumanoor Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X