ആലിംഗനം ചെയ്ത് നടനെ സ്വീകരിച്ച് മന്ത്രി; വിവാദ പ്രസംഗത്തിന് പിന്നാലെ വാസവനെ നേരിട്ട് കണ്ട് ഇന്ദ്രന്‍സ്
പാമ്പാടി: ഇന്ദ്രന്‍സിന്റെ പേരിലുണ്ടായ ബോഡി ഷെയ്മിംഗ് വിവാദം ഏറെ ചര്‍ച്ചായായിരുന്നു. നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സംസാരിക്കവേയാണ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവെ എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നമ്മുടെ മലയാളം സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി നില്‍ക്കുകയാണ്'' എന്നാണ് വിഎന്‍ വാസവന്റെ വിവാദമായ പ്രസംഗം.
എന്നാല്‍ വിവാദ പ്രസംഗത്തിന് പിന്നാലെ മന്ത്രി വി എന്‍ വാസവനും ഇന്ദ്രന്‍സും ദിവസങ്ങള്‍ക്ക് ശേഷം നേരിട്ട് കണ്ടുമുട്ടിയിരിക്കുകയാണ്. വിമാലാംബിക സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികത്തിനാണ് മന്ത്രിയും ഇന്ദ്രന്‍സും നേരിട്ട് കണ്ടത്. കലാകേരളത്തിന്റെ അഭിമാനാണ് ഇന്ദ്രന്‍സ് എന്ന് വി എന്‍ വാസവന്‍ പറഞ്ഞു. നടനെ വേദിയിലേക്ക് ആലിംഗനം ചെയ്താണ് മന്ത്രി സ്വീകരിച്ചത്.

തനിക്ക് മന്ത്രിയോട് ഒരു പിണക്കവും ഇല്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. കുറച്ച് മുന്‍പേ ജനിച്ചത് കൊണ്ട് പുതിയ തലമുറയെ പോലെ സൂക്ഷിച്ച് സംസാരിക്കാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സ്‌കൂള്‍ അല്‍പം വൈകിയെത്തിയതിന് ക്ഷമാപമം പറഞ്ഞുകൊണ്ടാണ് ഇന്ദ്രന്‍സ് വേദിയിലേക്ക് എത്തിയത്.
അതേസമയം, നേരത്തെ മന്ത്രിയുടെ പ്രംസഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ദ്രന്‍സ് പ്രതികരണവുമായി എത്തിയിരുന്നു. അത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ അത് പലരും മറന്ന് പോകും. പുതിയ കുട്ടികള്‍ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും എന്നും ഇന്ദ്രന്‍സ് ചൂണ്ടിക്കാട്ടി.
എന്നാല്‍ താന്‍ ഇത്തിരി പ്രായമുള്ള ആളാണ് എന്നും തനിക്ക് അതൊന്നും പ്രശ്നമായി തോന്നിയില്ല എന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്. അത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ അത് പലരും മറന്ന് പോകും. പുതിയ കുട്ടികള്‍ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും എന്നും ഇന്ദ്രന്‍സ് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഇത്തിരി പ്രായമുള്ള ആളാണ് എന്നും തനിക്ക് അതൊന്നും പ്രശ്നമായി തോന്നിയില്ല എന്നുമാണ് ഇന്ദ്രന്‍സ് പറഞ്ഞത്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയിലെ സംഭാഷണങ്ങള്‍ ഒരുക്കുമ്പോഴും പറയുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമയിലെ കഥാപാത്രം ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കൊടുക്കാതെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും എന്നാണ് ഇന്ദ്രന്‍സ് ചോദിച്ചിരുന്നു.












Click it and Unblock the Notifications