കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുകേഷ് പറഞ്ഞപ്പോള്‍ ഓഹോ... പിസി ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ ആഹാ!!! എവിടെ പോയി ബിന്ദുവും ശോഭയും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നടനും എംഎല്‍എയും ആയ മുകേഷ് ഒരക്ഷരം പോലും പറഞ്ഞിട്ടില്ല ഇതുവരെ. എന്നാല്‍ അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷം ദിലീപിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിച്ച രീതി തീരെ ശരിയായിരുന്നും ഇല്ല.

അതിന്റെ പേരില്‍ മുകേഷിനെതിരെ കേരളത്തില്‍ ഉയരാത്ത പ്രതിഷേധങ്ങളില്ല. മഹിള കോണ്‍ഗ്രസ്സും ബിജെപിയും ഒക്കെ അത്രയും ശക്തമായാണ് പ്രതികരിച്ചത്. ഇതുവരെ ഒരു എംഎല്‍എയ്ക്കും കിട്ടാത്തത്ര സുരക്ഷയൊക്കെ ആയിരുന്നു ആ സമയത്ത് മുകേഷിന് നല്‍കിയിരുന്നത്

എന്നാല്‍ മറ്റൊരു എംഎല്‍എ ആണല്ലോ പിസി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ സ്വതന്ത്രമായി മത്സരിച്ച് ജയിച്ച എംഎല്‍എ. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് എന്തൊക്കെയാണ് പൂഞ്ഞാര്‍ പുലി പറഞ്ഞത്... ഒരു പ്രതിഷേധവും കാണുന്നില്ലല്ലോ.

മുകേഷ് അന്ന് ചെയ്തത്

മുകേഷ് അന്ന് ചെയ്തത്

അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രോഷം കൊണ്ടതായിരുന്നു മുകേഷിന് വിനയായത്. ദിലീപിനെതിരെയുള്ള ചോദ്യങ്ങളായിരുന്നു അന്ന് മുകേഷിനെ പ്രകോപിപ്പിച്ചത്.

തെരുവിലിറങ്ങി പ്രതിഷേധം

തെരുവിലിറങ്ങി പ്രതിഷേധം

മുകേഷ് മാത്രമല്ല, കെബി ഗണേഷ് കുമാര്‍ എംഎല്‍എയും എംപിയായ ഇന്നസെന്റും ഒക്കെ എടുത്ത നിലപാടുകള്‍ അന്ന് വിവാദമായി. അതിന്റെ പേരില്‍ മഹിള കോണ്‍ഗ്രസ്സും ബിജെപിയും ഒക്കെ ഇവിടെ അതി ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

പിസി ജോര്‍ജ്ജിനെ പേടിയാണോ?

പിസി ജോര്‍ജ്ജിനെ പേടിയാണോ?

എന്നാല്‍ പിസി ജോര്‍ജ്ജ് നടിയെ അധിക്ഷേപിച്ച് രംഗത്തിറങ്ങിയപ്പോള്‍ ഇവിടെ മഹളി കോണ്‍ഗ്രസ്സിനും ബിജെപിയ്ക്കും ഒന്നും ഒരു പ്രശ്‌നവും ഇല്ല. ഒരു പ്രതിഷേധ കുറിപ്പ് പോലും പുറത്തിറക്കിയിട്ടും ഇല്ല. അത്രയ്ക്ക് ഭയമാണോ പിസി ജോര്‍ജ്ജിനെ എല്ലാവര്‍ക്കും?

ആക്രമിക്കപ്പെട്ടതിന് പോലും

ആക്രമിക്കപ്പെട്ടതിന് പോലും

നടി ആക്രമിക്കപ്പെട്ടതിന് പോലും തെളിവില്ല എന്നൊക്കെയാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത ദിലീപിനെ തുടര്‍ച്ചയായി പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

എങ്ങനെ അഭിനയിക്കാന്‍ പോയി

എങ്ങനെ അഭിനയിക്കാന്‍ പോയി

ആക്രമിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അടുത്ത ദിവസം തന്നെ നടി അഭിനയിക്കാന്‍ പോയി എന്നൊക്കെയാണ് ജോര്‍ജ്ജിന്റെ പുലമ്പല്‍. ആക്രമിക്കപ്പെട്ടുവെങ്കില്‍ എങ്ങനെ അങ്ങനെ അഭിനയിക്കാന്‍ കഴിയും എന്നും ചോദിക്കുന്നുണ്ട് കക്ഷി.

ദിലീപ് പാവാടാ!!!

ദിലീപ് പാവാടാ!!!

ദിലീപേട്ടന്‍ പാവാടാ... എന്ന ലൈനില്‍ ആണ് പിസിയുടെ നിലപാട്. ഇവിടെ നടക്കുന്നത് പുരുഷ പീഡനം ആണെന്ന് പോലും പിസി ജോര്‍ജ്ജ് പറഞ്ഞു. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പോലും പറഞ്ഞു.

മഞ്ജു വാര്യരേയും വലിച്ചിഴച്ചു

മഞ്ജു വാര്യരേയും വലിച്ചിഴച്ചു

ഈ കേസിലേക്ക് മഞ്ജു വാര്യരെ കൂടി പിസി ജോര്‍ജ്ജ് വലിച്ചിഴച്ചു. മഞ്ജുവും മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിട്ടതിന് ശേഷം ആണ് പിസി ജോര്‍ജ്ജ് ഗൂഢാലോചനാ സിദ്ധാന്തം ഉയര്‍ത്തിക്കാട്ടിയത്.

ജോര്‍ജ്ജിന്റെ മകനും ദിലീപും

ജോര്‍ജ്ജിന്റെ മകനും ദിലീപും

പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ട് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. രണ്ട് പേരേയും പോലീസ് ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാക്കിറങ്ങിപ്പോയോ

നാക്കിറങ്ങിപ്പോയോ

മുകേഷിനും ഗണേഷിനും എതിരെ ആഞ്ഞടിച്ച കൂട്ടരുടെയൊക്കെ നാവിറങ്ങിപ്പോയോ എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. ശോഭ സുരേന്ദ്രനോ ബിന്ദു കൃഷ്ണയോ ജോര്‍ജ്ജിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാത്തത് എന്താണെന്നും ചോദ്യം ഉയരുന്നു.

അടുപ്പമോ അതോ

അടുപ്പമോ അതോ

പിസി ജോര്‍ജ്ജ് പഴയ യുഡിഎഫുകാരനാണ്. അതിനിടയ്ക്ക് ബിജെപിയുടെ ചില വേദികള്‍ പങ്കിടുകയും ചെയ്തിരുന്നു. ഇതൊക്കെ കാരണം ആണോ ജോര്‍ജ്ജിനെ തൊടാന്‍ ബിജെപിയും കോണ്‍ഗ്രസ്സും ഭയക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

English summary
Attack against actress: No protest against PC George from BJP and Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X