കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴി വാങ്ങിയാല്‍ ഹന്‍സ് ഫ്രീ; പോലീസ് റെയ്ഡില്‍ കടയുടമ കുടുങ്ങി

  • By Gokul
Google Oneindia Malayalam News

കോട്ടയം: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കോഴിയെ വാങ്ങുന്നവര്‍ക്ക് നിരോധിത ഉത്പന്നമായ ഹന്‍സ് സൗജന്യമായി നല്‍കിയ കടയുമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പൊന്‍കുന്നം കൂട്ടിക്കല്‍ പാലം ജംഗ്ഷനിലെ കടയില്‍ ആണ് വ്യത്യസ്ത രീതിയിലുള്ള കച്ചവടം നടന്നുവന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന ഹന്‍സ് കണ്ടെടുത്തു.

അന്യ സംസ്ഥാന തൊഴിലാകളെ ആകര്‍ഷിക്കാനാണ് ഇത്തരം ഒരു ഓഫര്‍ നല്‍കിയതെന്നാണ് വിവരം. എന്നാല്‍, സംഗതി ലീക്കായതോടെ കടയുടമ കുടുങ്ങുകയായിരുന്നു. രണ്ടുദിവസത്തോളം നിരീക്ഷിച്ച ശേഷമാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ജയചന്ദ്രന്റെ നേതൃത്വത്തില്‍ കടയില്‍ മിന്നല്‍ പരിശോധന നടത്തിയത്.

chicken

707 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌കൂള്‍ പരിസരം ആകയാല്‍ കുട്ടികള്‍ ഇവിടെനിന്നും പുകയില ഉത്പന്നങ്ങള്‍ വാങ്ങാറുണ്ടെന്നാണ് വിവരം. എന്നാല്‍ എവിടെനിന്നാണ് ഇവ കടയില്‍ എത്തുന്നത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും പുകയില ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. വന്‍ ലാഭം ലഭിക്കുന്നതിനാല്‍ കടയുടമകള്‍ ഇവ രഹസ്യമായി സൂക്ഷിച്ച് വിറ്റഴിക്കുകയാണ്. റെയ്ഡുകള്‍ പലപ്പോഴും പ്രഹസനമാണെന്ന ആക്ഷേപവുമുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവയുടെ പ്രധാന ഉപഭോക്താക്കള്‍.

English summary
Banned tobacco products seized in chicken stall from kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X