കോട്ടയത്തും പക്ഷിപ്പനി; മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് കലക്ടര്‍
കോട്ടയം: ആലപ്പുഴക്ക് പുറമേ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മൂന്നിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വെച്ചൂര്‍, അയ്മനം, കല്ലറ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു.ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അധികൃതരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നുപക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള താറാവുകളെ നാളെ മുതല്‍ നശിപ്പിക്കും. 35000 പക്ഷികളെ കൊല്ലേണ്ടി വരുമെന്നും കലക്ടര്‍ അറിയിച്ചു.അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്നുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സാമ്പിളുകളും പരിശോധനക്കായി അയച്ചിരിക്കുകയാണ്.
അതേസമയം, എച്ച് 5 എന്‍ 1സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താറാവ് കര്‍ഷകരില്‍ പനി കണ്ടെത്തിയതും ആശങ്കയുണ്ടാക്കിയിരുന്നു. തകഴി പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച് 5എന്‍ 1വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പനി ബാധ മൂലം കര്‍ഷകരുടെ ഒമ്പതിനായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങിയത്. തകഴിയില്‍ ഇന്നലെ പനി ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയും ചെയ്തിരുന്നു. തകഴിക്ക് പുറമെ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തു നിന്നും സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
ജില്ലയിലെ ചില ഭാഗങ്ങളില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി പിടിപെട്ടത് ദേശാടനപ്പക്ഷികളില്‍നിന്നാണെന്ന് കരുതുന്നത്. സാധാരണ നവംബര്‍ മുതല്‍ ജനുവരി വരെയാണ് ദേശാടനപ്പക്ഷികള്‍ കൂട്ടത്തോടെ എത്തുന്നത്. തകഴി, പുറക്കാട്, കരുവാറ്റ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പാടശേഖരങ്ങള്‍ക്ക് സമീപമാണ് ഫലം പോസിറ്റിവായ താറാവിന്‍കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. നവംബര്‍ 24നാണ് രോഗലക്ഷണമുള്ള താറാവുകളുടെ സാംപിള്‍ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗനിരീക്ഷണ ലാബിലെത്തിച്ചിരുന്നത്. ഇവിടത്തെ പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇത് ഉറപ്പിക്കാന്‍ ഭോപാലിലെ ലാബില്‍ നടത്തിയ രണ്ടാംഘട്ട സാംപിള്‍ പരിശോധനയിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട ,വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക്, എടത്വാ പഞ്ചായത്തുകളിലും, ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തകഴിയിലെ പത്താം വാര്‍ഡിലെ പക്ഷിപ്പനി ബാധിത മേഖലയെ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. താറാവ് കര്‍ഷകരില്‍ ചിലരില്‍ പനി കണ്ടെത്തിയതോടെ മനുഷ്യരിലേക്ക് രോഗം പകരുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് ആരോഗ്യവകുപ്പും ജാഗ്രത തുടരുകയാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതടക്കം മുന്നൊരുക്കങ്ങളിലേക്ക് ആരോഗ്യവകുപ്പ് കടന്നിട്ടുണ്ട്.












Click it and Unblock the Notifications