'ബിജെപിക്കാര്‍ തന്നെ മാറ്റിക്കുത്തി'; കണ്ണന്താനത്തിനും പരാതി, ബിജെപിയുടെ നഷ്ടം 86000 വോട്ട്

കോട്ടയം: ബിജെപിയുടെ പ്രതീക്ഷകള്‍ എല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കടന്നു പോയത്. പത്തിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിച്ച അവര്‍ക്ക് കയ്യിലുള്ള ഏക സിറ്റിങ് സീറ്റ് നഷ്ടമാവുകയും ചെയ്തു. ദേശീയ തലത്തില്‍ വന്‍ തോതില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തില്‍ മാത്രം വോട്ട് വിഹിതത്തിലടക്കം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വലിയ കുറവുണ്ടായത് തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടിക്ക് ഒറ്റവോട്ട് പോലും ലഭിക്കാത്ത മുന്നൂറിലേറെ ബൂത്തുകള്‍ ഉണ്ടെന്നുള്ളതും നാണക്കേടായി. ജില്ലാ തലത്തില്‍ ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യത്തിലുള്‍പ്പടെ വിശദമായ ചര്‍ച്ചകളാണ് നടന്ന് വരുന്നത്.

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാ പ്രവര്‍ത്തനം പുരോഗിമിക്കുന്നു-ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് അവലോകനം

തിരഞ്ഞെടുപ്പ് അവലോകനം

ഒരോ ജില്ലയിലേയും തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ ഓരോ ദിവസങ്ങളിലായി നടന്ന വരികയാണ്. തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പടേയുള്ള ചില ജില്ലകളുടെ യോഗം പൂര്‍ത്തിയായി കഴിഞ്ഞു. യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമായി ഉയര്‍ന്നത്. കോഴിക്കോട്ടെ യോഗത്തില്‍ നിന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇറങ്ങിപ്പോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്തു.

കോട്ടയം

കോട്ടയം

കോട്ടയത്തെ അവലോകന യോഗം ഇന്നാണ് നടക്കുന്നത്. ബിജെപിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം വോട്ട് ചോര്‍ച്ചയുണ്ടായ ജില്ലയാണ് കോട്ടയം. അതിനാല്‍ തന്നെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് യോഗം വേദിയാകുമെന്നാണ് ഉദ്ദേശിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 86000 വോട്ടുകളുടെ കുറവാണ് ജില്ലയില്‍ ഇത്തവണ ബിജെപിക്കുണ്ടായിരിക്കുന്നത്.

ബിഡിജെഎസ് വോട്ട്

ബിഡിജെഎസ് വോട്ട്

എന്തുകൊണ്ട് ഇങ്ങനെ കുറഞ്ഞുവെന്ന് വിശദീകരിക്കാന്‍ ജില്ലാ നേതൃത്വം നല്ല വിയര്‍പ്പൊഴുക്കേണ്ടി വരും. എത്ര കണക്കുകള്‍ നിരത്തിയാലും അതെല്ലാം വിമര്‍ശനത്തിന് വിധേയമാവും. ബിഡിജെഎസ് വോട്ടുകളില്‍ വിള്ളലുണ്ടായെന്ന് വാദിച്ചാലും പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ചയുടെ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടതായി തന്നെ വരും.

കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി

ജില്ലയിലെ എ ക്ലാസ് മണ്ഡലമായിരുന്നു കാഞ്ഞിരപ്പള്ളി. മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ച ഇവിടെ സംസ്ഥാന നേതൃത്വം നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നിട്ടും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 3000 വോട്ടുകളുടെ കുറവുണ്ടായെന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു.

പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

കേരള കോണ്‍ഗ്രസ് എമ്മിലെ എന്‍ ജയരാജ് തുടര്‍ച്ചയായ രണ്ടാം തവണയും ജയിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നേടാന്‍ കഴിഞ്ഞത് 29157 വോട്ടുകള്‍. കഴിഞ്ഞ തവണ വിഎന്‍ മനോജ് മത്സരിച്ചപ്പോള്‍ 31411 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ അല്‍ഫോണ്‍സ് കണ്ണന്താനം ആയതിനാല്‍ 40000 ത്തിന് മുകളലുള്ള വോട്ടുകള്‍ ഉറപ്പിച്ചിരുന്നു.

കേഡര്‍ വോട്ട് പോലും

കേഡര്‍ വോട്ട് പോലും

മണ്ഡലത്തിലെ പാര്‍ട്ടി വോട്ടുകളില്‍ പോലും വലിയ തോതില്‍ ചോര്‍ച്ചയുണ്ടായാതായാണ് വിലയിരുത്തുന്നത്. കേഡറുകള്‍ പോലും കേരള കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്ന് സ്ഥാനാര്‍ഥിയായ അല്‍ഫോന്‍സ് കണ്ണന്താനംതന്നെ പരാതിപ്പെടുകയും ചെയ്തു. താന്‍ നേരിട്ട് 10000 വോട്ട് പിടിച്ചിട്ടുണ്ട്. അതിന് പുറമെ പാര്‍ട്ടി വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി ലഭിച്ചിരുന്നെങ്കില്‍ ഫലം മറിച്ചായേനെയെന്നും അദ്ദേഹം പറയുന്നു.

മൂന്നാം സ്ഥാനത്ത്

മൂന്നാം സ്ഥാനത്ത്

ഫലത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിച്ചെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പറയാതെ പറഞ്ഞു വെക്കുന്നത്. മണ്ഡലത്തിലെ ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്. മറ്റ് ശക്തി കേന്ദ്രങ്ങളിലും ഇതേ അവസ്ഥയുണ്ടായി. കേഡര്‍ വോട്ടുകളിലെ ചോര്‍ച്ച വലിയ തിരിച്ചടിയാണെന്നും പ്രാഥമികമായി വിലയിരുത്തുന്നു.

ജില്ലയിലാകെ

ജില്ലയിലാകെ

കാഞ്ഞിരപ്പള്ളിയില്‍ മാത്രമല്ല, വൈക്കത്തും ഏറ്റുമാനും പാലായിലുമെല്ലാം വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ന്നിട്ടുണ്ട്. വൈക്കത്ത് വോട്ടുകളുടെ എണ്ണത്തില്‍ മൂന്നിലൊന്നിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റുമാനൂരില്‍ ഏഴായിരം വോട്ടുകളും പൂഞ്ഞാറില്‍ 12,000 വോട്ടുകളും പാലായില്‍ 15,000 വോട്ടുകളും കുറഞ്ഞു. ഏഴായിരം വോട്ടുകള്‍ ചങ്ങനാശ്ശേരിയിലും കുറഞ്ഞു.

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍ ബിജെപി സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജിന് വേണ്ടി വോട്ട് മറിച്ചെന്ന ആരോപണം സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് നേതാവുമായ എംപി സൈന്‍ ഇതിനോടകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. പാലായിലെ വോട്ടുചോര്‍ച്ചയ്ക്ക് എതിരേ സ്ഥാനാര്‍ഥി ജെ.പ്രമീളാദേവി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

പാലായില്‍

പാലായില്‍


പാലായില്‍ ബിജെപി മാണി സി കാപ്പന് വേണ്ടി വോട്ട് മറിച്ചെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ മാണി സി കാപ്പന്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ബിജെപി അധികാരത്തിലുള്ള മുത്തോലി പഞ്ചായത്തില്‍ ലീഡ് എല്‍ഡിഎഫിനാണ്. ജില്ലയില്‍ പാര്‍ട്ടി പത്ത് വര്‍ഷം പിന്നിലേക്ക് പോയെന്ന വിലയിരുത്തലും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+