കോട്ടയത്ത് എൽഡിഎഫിനെ പരാജയപ്പെടുത്തി ബിജെപിക്ക് പഞ്ചായത്ത് ഭരണം: വിട്ട് നിന്ന് യുഡിഎഫ് അംഗങ്ങൾ
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോട്ടയത്ത് രണ്ടാമത്തെ പഞ്ചായത്തും ബിജെപിക്ക്. ജില്ലയിലെ മുത്തോലി പഞ്ചായത്തിൽ നിന്ന് ബിജെപിയിലെ ജി രഞ്ജിത്താണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആറ് വോട്ടുകളാണ് രഞ്ജിത് നേടിയത്. എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരികയായിരുന്നു. എന്നാൽ യുഡിഎഫിനെ സംബന്ധിച്ച് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ വോട്ട് ചെയ്തിരുന്നില്ല.













Click it and Unblock the Notifications