അഗ്നിപഥ് പ്രതിഷേധത്തിന് പിന്നില്‍ ഇടത്-ജിഹാദി-അര്‍ബന്‍ നക്സല്‍ സംഘം: കെ സുരേന്ദ്രന്
കോട്ടയം: അഗ്നിപഥിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സര്‍ക്കാരിനെ കണ്ണടച്ച് എതിര്‍ക്കുന്നവരാണെന്നും ഇത് അവരുടെ സ്ഥിരം കലാപരിപാടിയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അര്‍ബന്‍ നക്സല്‍ ഗ്യാംങ്ങിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവര്‍ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീം ആണ്. രാജ്യത്തെ ക്യാമ്പസുകളിലും തെരുവുകളിലും ഇന്ത്യാവിരുദ്ധ സമരം നടത്തി പരാജയപ്പെട്ടവരാണിവര്‍. തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ലെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബൃഹത്തായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്.
സമരക്കാരോട് കേന്ദ്ര സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. അതുകൊണ്ടാണ് ഈ വര്‍ഷം പ്രായപരിധി ഉയര്‍ത്തിയത്. സംസ്ഥാന ഫോഴ്സുകളിലും അര്‍ദ്ധ സൈനിക ഫോഴ്സുകളിലും അഗ്നിവീരന്മാര്ക്ക് സംവരണം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചില ആര്‍മി റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തിപ്പുകാര്‍ക്ക് മാത്രമേ അഗ്നിപഥ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയുള്ളൂ.
കഴിഞ്ഞ രണ്ട് ലോക കേരള സഭകളും ചാപിള്ളകളായിരുന്നുവെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി ഒരു നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ല. മലയാളി സമൂഹത്തിന് ലോക കേരള സഭ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്പീക്കറും അതിന്റെ വക്താക്കളും ജനങ്ങളോട് പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തി. കോര്‍പ്പറേറ്റ് ശൈലി സൈന്യത്തില്‍ കൂടി കൊണ്ട് വരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നിലെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി.
ഒരു ചന്തമൊക്കെയുണ്ട്, ഞങ്ങള്‍ക്ക് ഇഷ്ടായി; ഹണി..സാരിയില്‍ വന്നാല്‍ പൊളിയല്ലേയെന്ന് ആരാധകര്‍
ഈ പദ്ധതിയിലൂടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഒരു പുതിയ സംസ്കാരത്തിന് വഴി തെളിയിക്കുകയാണ്. ജോലിയില്‍ സ്ഥിരതയില്ലായ്മയാണ് കോര്‍പറേറ്റ് രീതി. ജോലിയിലെ സ്ഥിരതയില്ലായ്മ സൈന്യത്തില്‍ കൊണ്ടുവരുന്നത് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തിന്റെ അച്ചടക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കും. സൈന്യത്തില്‍ സ്വതന്ത്ര്യത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ തുടങ്ങിയ ഒരു രീതിയുണ്ട്. അതില്‍ കാലാനുസൃതമായ മാറ്റം വരുത്താം. എന്നാല്‍ ജോലി സ്ഥിരതയില്ലായ്മ ചെറുപ്പക്കാര്‍ക്കിടയില്‍ അനിശ്ചിതത്വവും നിരാശരാക്കും. ആ നിരാശയില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേറ്റ് പ്രീണന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.