കോട്ടയത്ത് താരപ്രചാരണത്തിന് നിർമല സീതാരാമൻ: മിനർവയ്ക്കൊപ്പം റോഡ് ഷോയും തിരഞ്ഞെടുപ്പ് പ്രചാരണവും
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ കോട്ടയത്ത് പ്രചാരണം കൊഴുപ്പിക്കാൻ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. എൻഡിഎ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണത്തിന് വേണ്ടിയാണ് കേന്ദ്രമന്ത്രിയെത്തുന്നത്. നഗരത്തെ ഒന്നാകെ ഇളക്കിമറിച്ചുള്ള ബിജെപിയുടെ പ്രചാരണത്തിനാണ് ഇതോടെ കോട്ടയം സാക്ഷിയാവുക. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പര്യടനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹനൊപ്പം നിര്‍മ്മല സീതാരാമനും തുറന്ന വാഹനത്തില്‍ കയറി പാർട്ടിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
നിയസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ചയാണ് പൂര്‍ത്തിയാകുന്നതെങ്കിലും ഈസ്റ്റർ കണക്കിലെടുത്താണ് പ്രചാരണം നാളത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡിഎ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം ശനിയാഴ്ച തന്നെ നടക്കും. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം കളക്ടറേറ്റില്‍ നിന്നും ഗാന്ധിസ്‌ക്വയറിലേയ്ക്ക് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി മിനർവയ്ക്കൊപ്പം പ്രചാരണ വാഹനിലെത്തും. പാർട്ടിയുടെ റോഡ് ഷോയും ഇതോടൊപ്പം നടക്കും. തുറന്ന വാഹനത്തിലെ പ്രചാരണത്തിനും റോഡ് ഷോയും വൻ ആഘോഷങ്ങളോടെയാണ് നടക്കുക. വോട്ടർമാരെ ആവേശത്തിലാക്കാനാണ് നിര്‍മ്മല സീതാരാമന്റെ പ്രചാരണത്തിനും ആഘോഷപരിപാടികള്‍ക്കും ആവേശം പകരും. കളക്ടറേറ്റിന് സമീപത്ത് ഭാഗത്തു നിന്ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ ശേഷം കെ.കെ റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയ ശേഷമായിരിക്കും സമാപിക്കുക. ഇവിടെ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ നിര്‍മ്മല സീതാരാമനും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും പ്രസംഗിക്കും.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications