Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ ആ പദ്ധതി ഇവിടെ നടക്കില്ല, ഇത് കേരളമാണ്; അമിത് ഷായോട് പിണറായി

വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ഉള്ള സംഘപരിവാര്‍ പദ്ധതി കേരളത്തില്‍ നടക്കില്ല. ജനങ്ങളെ ചെറുത്ത് തോല്‍പ്പിക്കും

pinaray

കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മതനിരപേക്ഷ ചിന്തയോടെ ജീവിക്കുന്ന നാടാണ് എന്ന് പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്താണ് എന്നും പിണറായി ചോദിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെത്തി കേരളം സുരക്ഷിതമല്ലാത്ത നാടാണ് എന്ന മട്ടില്‍ അമിത് ഷാ പ്രസംഗിച്ചിരുന്നു.

ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഭരണം ഒരിക്കലും അതിസമ്പന്നര്‍ക്ക് വേണ്ടിയാകാന്‍ പാടില്ല എന്നും നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാകണം ഭരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുമ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും എന്നും പിണറായി ഓര്‍മിപ്പിച്ചു. അക്കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാനാണ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കുന്നത്.

അത് കേരളത്തില്‍ നടക്കില്ല

അത് കേരളത്തില്‍ നടക്കില്ല

ബി ജെ പി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ആണ് ശ്രമിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ നടക്കില്ല എന്നും ബി ജെ പിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടമാണ് കേരളം എന്നും പിണറായി വിജയന്‍ പറഞ്ഞു. മറ്റിടങ്ങളെ പോലെ ഇവിടം മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ പ്രാദേശിക കക്ഷികള്‍ ഒന്നിക്കണം

ബിജെപിക്കെതിരെ പ്രാദേശിക കക്ഷികള്‍ ഒന്നിക്കണം

ഇവിടെയുള്ളവര്‍ വര്‍ഗീയതയ്‌ക്കെതിരെ ജീവന്‍ കൊടുത്തവരാണ്. അത് മനസിലാക്കിയാല്‍ നന്ന്. ബി ജെ പിക്ക് ഇനിയൊരവസരം കൂടി ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമായിരിക്കും സംഭവിക്കുക. ബി ജെ പിക്ക് എതിരെ പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കണം. സംസ്ഥാനാടിസ്ഥാനത്തിലാണ് ആ ഏകോപനം ഉണ്ടാകേണ്ടത് എന്നും സംസ്ഥാന അടിസ്ഥാനത്തില്‍ ബി ജെ പിക്ക് എതിരായ കൂട്ടുകെട്ട് ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ബി ജെ പിയുടെ റിക്രൂട്ടിങ് കേന്ദ്രം

കോണ്‍ഗ്രസ് ബി ജെ പിയുടെ റിക്രൂട്ടിങ് കേന്ദ്രം

എന്നിട്ട് തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുക എന്നതാണ് സി പി എം പദ്ധതി. ഇതാണ് പ്രായോഗികമായ രീതി. കോണ്‍ഗ്രസ് ബി ജെ പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറി എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. എ ഐ സി സിയുടെ പ്രധാനികളും കേന്ദ്രമന്ത്രിമാരായിരുന്നവരും ബിജെപിയിലെത്തിയിരിക്കുകയാണ്. ബി ജെ പിയുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് പിന്നില്‍ നാക്ക് നീട്ടി നില്‍ക്കുന്നവരായി കോണ്‍ഗ്രസ് മാറി.

യുഡിഎഫ് എംപിമാര്‍ കേരളത്തെ ഇകഴ്ത്തുന്നു

യുഡിഎഫ് എംപിമാര്‍ കേരളത്തെ ഇകഴ്ത്തുന്നു

യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ കോണ്‍ഗ്രസ് തയാറാവണം എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ സാമ്പത്തിക നയവും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയവും തമ്മില്‍ വ്യത്യാസമില്ല. സ്വന്തം നാടിനെ ഇകഴ്ത്താനാണ് യു ഡി എഫ് എം പിമാര്‍ ശ്രമിക്കുന്നത് എന്നും നാടിന് അഭിവൃദ്ധിയുണ്ടാക്കുന്ന എല്ലാ പദ്ധതിയെയും എം പിമാര്‍ എതിര്‍ക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ കൂടെ പോകും എന്ന് പറഞ്ഞയാള്‍ കെപിസിസി പ്രസിഡന്റ്

ബിജെപിയുടെ കൂടെ പോകും എന്ന് പറഞ്ഞയാള്‍ കെപിസിസി പ്രസിഡന്റ്

യു ഡി എഫ് എംപിമാരെ കൊണ്ട് നാടിന് എന്താണ് ഗുണം കിട്ടിയത്. സ്വയം തീരുമാനിച്ചാല്‍ വേണമെങ്കില്‍ ബി ജെ പിയുടെ കൂടെ പോകും എന്ന് പറഞ്ഞയാളാണ് കെ പി സി സി പ്രസിഡന്റ്. നാളെ ബി ജെ പിയുടെ കൂടെ പോകും എന്ന് പറഞ്ഞയാള്‍ പ്രസിഡന്റ് ആയാല്‍ എന്താണ് ആ പാര്‍ട്ടിയുടെ അവസ്ഥ എന്ന് ആലോചിച്ച് നോക്കൂ. യു ഡി എഫും ബി ജെ പിയും കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍ ജനങ്ങള്‍ അതിന് കൂട്ടു നില്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+