പാലായിൽ വോട്ട് പോയത് എങ്ങോട്ടെന്ന് കണ്ടെത്തി ബിജെപി..കണ്ണന്താനത്തിന്റെ വാദവും പൊളിഞ്ഞു, വിമർശനം
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ്. 10 സീറ്റുകളില് വിജയ പ്രതീക്ഷ പുലർത്തിയ പാർട്ടിക്ക് കൈയ്യിലുണ്ടായിരുന്ന ഒരു സീറ്റ് പോലും നഷ്ടപ്പെട്ടു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് വിഹിതത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. അതേസമയം തോൽവിയുടെ പശ്ചാത്തലത്തിൽ ജില്ലാ തലത്തിലുള്ള അവലോകനങ്ങൾ നടത്തി വരികയാണ് നേതൃത്വം. ഇതിൽ കോട്ടയം ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് സംസ്ഥാന നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.
തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

ജില്ലാ കമ്മിറ്റിയിൽ
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമർശനം ഉയർന്നത്. സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്,ബി രാധാകൃഷ്ണ മേനോൻ, ജില്ലാ ഭാരവാഹികൾ എന്നിവരായിരുന്നു ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തത്.

വോട്ട് ചോർച്ച
സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് ചോർച്ച ഉണ്ടായത് കോട്ടയത്ത് നിന്നാണെന്നാണ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. 86,000 ത്തോളം വോട്ടുകളുടെ നഷ്ടമാണ് പാർട്ടിക്ക് ഇവിടെ സംഭവിച്ചത്.ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കണമെന്ന് കണക്ക് കൂട്ടിയ ബിജെപിക്ക് ഭൂരിപക്ഷ വോട്ട് പോലും ലഭിച്ചില്ലെന്ന് യോഗം വിലയിരുത്തി.

സ്ഥാനാർത്ഥി നിർണയത്തിൽ
സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണത്തിലും സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന വിമർശനമാണ് ജില്ലാ നേതൃത്വം ഉന്നയിച്ചത്. അതിനിടെ ജില്ലയിലെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലെ വോട്ട് ചോർച്ചയിൽ സ്ഥാനാർത്ഥിയായ അൽഫോൺസ് കണ്ണന്താനത്തിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കമ്മിറ്റി കണക്കുകൾ സഹിതം വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളിയിൽ
കഴിഞ്ഞ തിരഞ്ഞെടു്പപിനെ അപേക്ഷിച്ച് 3000 വോട്ടുകളുടെ കുറവായിരുന്നു ഇത്തവണ ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചത്. 29157 വോട്ടുകളായിരുന്നു അൽഫോൺസിന് ഇവിടെ നിന്ന് ലഭിച്ചത്. കഴിഞ്ഞ തവണ വിഎന്‍ മനോജ് മത്സരിച്ചപ്പോള്‍ 31411 വോട്ടുകളായിരുന്നു ലഭിച്ചത്. മണ്ഡലത്തിൽ 40,000 വോട്ടുകൾ നേടാൻ അൽഫോൺസിന് കഴിയുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടൽ.

വ്യക്തിഗത വോട്ടുകൾ
തനിക്ക് 10,000 വ്യക്തിഗത വോട്ടുകൾ ലഭിച്ചിട്ടും മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുകൾ കുറഞ്ഞെന്ന ആക്ഷേപമായിരുന്നു അൽഫോൺസ് ഉയർത്തിയത്. സംസ്ഥാന നേതൃത്വം നേരിട്ട് പ്രചരണം നടത്തിയിട്ട് കൂടി ഉണ്ടായ പരാജയം അന്വേഷിക്കണമെന്ന് കണ്ണന്താനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൽഫോൺസിനെ വാദങ്ങൾ ബിജെപി തള്ളി. ണ്ണന്താനത്തിനു സ്വാധീനമുള്ള മേഖലകളിലെ 47 ബൂത്തുകളിൽ ബിജെപി പിന്നിൽപോയെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

തിരിച്ചടിക്ക് കാരണം
പൂഞ്ഞാറിലെ തിരിച്ചടിക്ക് കാരണം സ്ഥാനാർത്ഥി നിർണയം വൈകിയതാണെന്ന വിമർശനമായിരുന്നു ജില്ലാ നേതാക്കൾ ഉയർത്തിയത്. അവസാനിമിഷം വരെ പിസി ജോർജ് ആകും ഇവിടെ എൻഡിഎ സ്ഥാനാർത്ഥിയാകുകയെന്ന കണക്ക് കൂട്ടലിലായിരുന്നു പ്രവർത്തകർ. ഈ ആശയകുഴപ്പം ഉണ്ടായതിനാൽ വോട്ടുകൾ മറ്റ് സ്ഥാനാർത്ഥികൾക്ക് പോയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.

ബിജെപി വോട്ടുകൾ
അതിനിടെ പാലായിൽ ബിജെപി ബിജെപി വോട്ടുകൾ മറിഞ്ഞത് മാണി സി കാപ്പനാണെന്ന് ബിജെപി ജില്ലാ യോഗം വിലയുരുത്തി. തുടക്കം മുതൽ തന്നെ ബിജെപി വോട്ടുകൾ മണ്ഡലത്തിൽ എങ്ങോട്ട് മറിഞ്ഞെന്ന ചർച്ചകൾ ശക്തമായിരുന്നു. ബിജെപി വോട്ടുകൾ കാപ്പന് ലഭിച്ചെന്നായിരുന്നു ജോസ് കെ മാണി ആരോപിച്ചത്. കാപ്പൻ ഈ വാദം നിഷേധിച്ചിരുന്നു.

കാലതാമസം തിരിച്ചടിയായി
അതേസമയം സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമാണ് വോട്ട് എതിർസ്ഥാനാർത്ഥികൾക്ക് ലഭിക്കാൻ കാരണമായതെന്ന് യോഗം വിലയിരുത്തി. കാപ്പനും ജോസ് കെ മാണിയും പ്രചരണം നേരത്തേ പ്രചരണം തുടങ്ങിയതും വോട്ടർമാരെ സ്വാധീനിച്ചതായി കണ്ടെത്തി. അതേസമയം ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്തിൽ ജോസ് കെ മാണിക്കായിരുന്നു ഏറ്റവും കൂടുതൽ ലീഡ് ലഭിച്ചത്.
സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ












Click it and Unblock the Notifications