കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് കിങ് മേക്കറായി ബിജെപി; ഭരണം ത്രിശങ്കുവില്‍, ജോസിന്റെ തേരില്‍ കുതിച്ചെങ്കിലും...

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലെത്തിയത് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. സിപിഐയുടെയും എന്‍സിപിയുടെയും എതിര്‍പ്പ് അവഗണിച്ച് ജോസിനെ കൂടെ ചേര്‍ത്തതിന് പിന്നില്‍ സിപിഎമ്മിന്റെ തന്ത്രമായിരുന്നു. ഈ രാഷ്ട്രീയ തന്ത്രം കോട്ടയത്ത് മാത്രമല്ല മധ്യ കേരളത്തില്‍ മൊത്തം ഇടതുപക്ഷത്തിന് നേട്ടമായി. എന്നിട്ടും കോട്ടയം മുന്‍സിപ്പാലിറ്റി ഭരണം ഉറപ്പിക്കാന്‍ ഇടതുപക്ഷത്തിന് ആയില്ല എന്നതും എടുത്തുപറയേണ്ടതാണ്. ഇവിടെ ബിജെപിയാണ് കിങ് മേക്കറാകുക. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇടതു തേരോട്ടം, പക്ഷേ...

ഇടതു തേരോട്ടം, പക്ഷേ...

കോട്ടയം ജില്ലാ പഞ്ചായത്തും പാലാ മുന്‍സിപ്പാലിറ്റിയുമെല്ലാം ഇടതു തേരോട്ടത്തിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. മാത്രമല്ല, പത്തനംതിട്ടയിലും ഇടുക്കിയിലും എല്‍ഡിഎഫ് മികച്ച മുന്നേറ്റം കാഴ്ചവച്ചു. കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ കാര്യങ്ങള്‍ അനുകൂലമായെങ്കിലും ഭരണം ഉറപ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല.

ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍

ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍

വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ ഉദ്വേഗ നിമിഷങ്ങളായിരുന്നു. എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന പ്രതീതി ഒരുവേളയില്‍ സൃഷ്ടിച്ചു. എന്നാല്‍ ഒടുവില്‍ എണ്ണിക്കഴിഞ്ഞ സീറ്റുകളില്‍ യുഡിഎഫ് കുതിച്ചു. അവസാനം എല്‍ഡിഎഫ് 22ലും യുഡിഎഫ് 21ലും പടയോട്ടം നിര്‍ത്തി.

ബിജെപിക്ക് എട്ട് സീറ്റ്

ബിജെപിക്ക് എട്ട് സീറ്റ്

സ്വതന്ത്രനുള്‍പ്പെടെ 22 സീറ്റാണ് എല്‍ഡിഎഫിന് കിട്ടിയത്. 52 അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. 26 സീറ്റ് ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായി. എല്‍ഡിഎഫിന് ഭരണം പിടിക്കണമെങ്കില്‍ ഇനിയും നാല് സീറ്റുകള്‍ കൂടി വേണം. എട്ട് സീറ്റുകളില്‍ ജയിച്ച ബിജെപിയാണ് മറുപക്ഷത്തുള്ളത്. പിന്നെ ഗാന്ധിനഗര്‍ സൗത്തില്‍ ജയിച്ച ഒരു സ്വതന്ത്രനും.

ബിജെപിയെ കൂടെ ചേര്‍ത്താല്‍ തിരിച്ചടിക്കുമോ

ബിജെപിയെ കൂടെ ചേര്‍ത്താല്‍ തിരിച്ചടിക്കുമോ

ബിജെപി ആരെ പിന്തുണയ്ക്കുന്നുവോ അവര്‍ക്ക് ഭരണം നടത്താം എന്നതാണ് നിലവിലെ അവസ്ഥ. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബിജെപിയുടെ പിന്തുണ എല്‍ഡിഎഫ് വാങ്ങുമോ. യുഡിഎഫും വാങ്ങാന്‍ സാധ്യതയില്ല എന്നാണ് വിവരം. ബിജെപി പിന്തുണ വാങ്ങിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ട്.

2015ല്‍ കോട്ടയം മുന്‍സിപ്പാലിറ്റി ഇങ്ങനെ

2015ല്‍ കോട്ടയം മുന്‍സിപ്പാലിറ്റി ഇങ്ങനെ

2015ല്‍ കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ ജയിച്ചത് യുഡിഎഫ് ആയിരുന്നു. അന്ന് ജോസ് പക്ഷവും ജോസഫ് പക്ഷവും യുഡിഎഫിനൊപ്പമായിരുന്നു. 29 സീറ്റില്‍ ജയിച്ച് യുഡിഎഫ് ഭരണം നടത്തി. എല്‍ഡിഎഫിന് 13 സീറ്റാണ് കിട്ടിയത്. ബിജെപി അഞ്ചും സ്വതന്ത്രര്‍ അഞ്ചും നേടി. ഇത്തവണ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ അധികം കിട്ടിയതാണ് ഇരു മുന്നണികളെയും ആശയക്കുഴപ്പത്തിലാക്കിയത്.

ഇനിയെന്ത് എന്ന് ചോദിച്ചാല്‍...

ഇനിയെന്ത് എന്ന് ചോദിച്ചാല്‍...

കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫാണ്. പാലാ മുന്‍സിപ്പാലിറ്റിയിലും ഇടതുമുന്നണിയാണ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനില്‍ ജനപക്ഷം സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് മൂന്ന് പ്രബല കക്ഷികളെയും പിന്നിലാക്കിയാണ് ജയിച്ചത് എന്നതും എടുത്തുപറയേണ്ടതാണ്. കോട്ടയം മുന്‍സിപ്പാലിറ്റിയിലെ ഭരണം ആര്‍ക്ക് എന്നറിയാന്‍ ഇനിയും കാത്തിരിക്കണം എന്ന് ചുരുക്കം.

യുഡിഎഫ് തന്ത്രങ്ങളെ സിപിഎം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചുയുഡിഎഫ് തന്ത്രങ്ങളെ സിപിഎം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചു

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...

Recommended Video

cmsvideo
റേഷൻ കടക്കാരി ബുള്ളറ്റ് സ്ഥാനാർഥിക്കു മിന്നും ജയം| Oneindia Malayalam

English summary
BJP will be King Maker in Kottayam Municipality; No one get Majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X