വൈക്കത്ത് വള്ളം മുങ്ങി നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33) ശരത്തിന്റെ സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം നടന്നത്. വള്ളത്തിൽ ഉണ്ടായിരുന്നത് ആറ് പേരായിരുന്നു. ഇവരെല്ലാവരും ഒരു കുടുംബത്തിൽ ഉള്ളവരായിരുന്നു. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. അക്കരെയുള്ള മരണവീട്ടിലേക്ക് വള്ളത്തിൽ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ആഴമുള്ള തോടാണ് എന്നാണ് ദൃക്സാക്ഷികൾ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

'ആഴമുള്ള തോടാണ്. ചരൽ വാരിക്കൊണ്ടിരുന്ന ഇടം ആണ്. വള്ളം മറിഞ്ഞപ്പോൾ കുട്ടിയേയും കൊണ്ട് കരയിലേക്ക് അദ്ദേഹം നീന്തി വന്നപ്പോൾ മുങ്ങിപ്പോയതാണ്. രണ്ട് പിള്ളേരും സ്ത്രീകളും അടക്കം മരണവീട്ടിലേക്ക് പോവുകയായിരുന്നു, സംഭവത്തെക്കുറിച്ച് ദൃക്സാക്ഷി പറഞ്ഞു.












Click it and Unblock the Notifications