കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

  • By Aami Madhu
Google Oneindia Malayalam News

കോട്ടയം; രാത്രി വൈകിയെത്തിയതിന് വീട്ടിൽ കയറ്റാൻ തയ്യാറാവാതിരുന്നതോടെ അമ്മ മകനെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി അമരയിൽ ശനിയാഴ്ച രാത്രി 10 നാണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) മരിച്ചത്. സംഭവത്തില്‍ മകൻ ജിതിൻ ബാബു അറസ്​റ്റിലായി.

പുറത്തുപോയി വൈകിയെത്തിയ നിതിനെ ആദ്യം കുഞ്ഞമ്മ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലയ്ക്ക് ശേഷം നിതിൻ തന്നെയാണ് അയൽവാസിയെ വിളിച്ച് അറിയിച്ചത്. ഇവരാണ് പോലീസിനെ വിളിച്ചത്.പോലീസ് എത്തിയപ്പോൾ ഗ്രില്ല് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവർ പൂട്ട് പൊളിച്ച് അകത്ത് കടന്നു.

 son-1

അകത്ത് കിടപ്പ് മുറിയിലാണ് കുഞ്ഞമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ കറിക്കത്തി ഉപയോഗിച്ചാണ് നിതിൽ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലാണ് കൊല നടത്തിയതെന്നായിരുന്നു നിഗമനം. എന്നാൽ കൊലയ്ക്ക് ശേഷമാണ് മദ്യപിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നിതിൻ ദുബൈയിൽ നിന്നും നാട്ടിലെത്തിയത്. വീട്ടുചെലവിനെ ചൊല്ലി ഇരുവരും തർക്കം ഉണ്ടാവാറുള്ളതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ജിതിനെ കോടതിയിൽ ഹാജരാക്കും.

ജി7 ഉച്ചകോടി മാറ്റിവെച്ച് ട്രംപ്, ഇപ്പോഴുള്ളത് കാലപ്പഴക്കം വന്ന സംഘം, വേണ്ടത് ഇന്ത്യയെ പോലുള്ളവര്‍!!ജി7 ഉച്ചകോടി മാറ്റിവെച്ച് ട്രംപ്, ഇപ്പോഴുള്ളത് കാലപ്പഴക്കം വന്ന സംഘം, വേണ്ടത് ഇന്ത്യയെ പോലുള്ളവര്‍!!

അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി ജേക്കബ് തോമസ്!; യാത്രയയപ്പിലും പങ്കെടുത്തില്ല; ഇന്ന് വിരമിക്കുംഅവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി ജേക്കബ് തോമസ്!; യാത്രയയപ്പിലും പങ്കെടുത്തില്ല; ഇന്ന് വിരമിക്കും

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ശുചീകരണ യജ്ഞം നടക്കുംകേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ശുചീകരണ യജ്ഞം നടക്കും

English summary
brutal;Son murdered mother in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X