കുമരകത്ത് കാർ നിയന്ത്രണം വിട്ട് പുഴയിൽ വീണു; രണ്ട് പേർ മരിച്ചു
കോട്ടയം: കുമരകത്ത് കാർ പുഴയിൽ വീണ് മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു.
കോട്ടയം ഭാഗത്ത് നിന്നാണ് കാർ വന്നത്. വാഹനം കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവളത്തുള്ള സർവീസ് റോഡ് വഴി വന്നപ്പോഴാണ് അപകടം സംഭവിച്ചത്. ഇതോടെ കാറിലുള്ളവരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. അപ്പോഴേക്കും കാർ മുങ്ങിത്താണിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ പുറത്തെടുത്തപ്പോഴേക്കും ചളി നിറഞ്ഞ നിലയിലായിരുന്നു. തുടർന്ന് ചില്ല് പൊളിച്ച് കാറിനുള്ളിൽ അകപ്പെട്ട രണ്ട് പേരേയും മെഡിക്കൽ കോളേജിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വാടകയ്ക്കെടുത്ത വാഹനമാണ് അപകടത്തിൽ പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ അപകടം സംഭവിച്ചതാകാമെന്നാണ് പ്രാധമിക നിഗമനം. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications