Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ലാദപ്രകടനം: കോട്ടയം മെഡിക്കൽ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കോട്ടയം: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തിൽ എസ്ഐഎ പ്രവർത്തകർക്കെതിരെ കേസെടുത്തു. 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. യൂണിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചിട്ടുള്ളത്. ഇതോടെ കോളേജ് പ്രിന്‍സിപ്പലിനും കോളേജിലെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അധ്യാപകനുമാണ് പൊലീസ് നോട്ടീസ് നല്‍കുക.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് യൂണിയൻ തിരഞ്ഞടുപ്പിന്റെ ഫലം വരുന്നത്. ഇതിന് പിന്നാലെയായിരുന്നു ആഹ്ലാദ പ്രകടനം നടന്നത്. കോളേജിലെ ലൈബ്രറി സമുച്ചയത്തിനു മുന്‍പിലാണ് നൂറോളം വിദ്യാർത്ഥികള്‍ ആഹ്ലാദ പ്രകടനവുമായി ഒത്തുകൂടിയത്. പ്രകടനത്തിന്റെ ദൃശ്യങ്ങളും ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഏറെ ചർച്ചയായിരുന്നു.

sfi12-14-1497435670

മെഡിക്കൽ കോളേജ് എസ്എഫ്ഐ യൂണിറ്റ്, എസ്എഫ്ഐ ജില്ലാ കമ്മറ്റി, എന്നിവരുടെ ഫേസ്ബുക്ക് പേജിലും ആഹ്ലാദപ്രകനടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫലം വന്നപ്പോള്‍ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയ വിദ്യാർത്ഥികള്‍ പത്ത് മിനിറ്റിനുള്ളിൽ തന്നെ പിരിഞ്ഞുപോയെന്നാണ് പ്രിൻസിപ്പൽ ഡോ. കെപി ജയകുമാർ ചൂണ്ടിക്കാണിക്കുന്നത്.

പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+