പ്രാവിനെ അക്രമിച്ചതില്‍ പ്രതികാരം; അയല്‍വാസിയുടെ പൂച്ചയെ വെടിവെച്ച്‌കൊന്നു, സംഭവം കോട്ടയത്ത്
കോട്ടയം: താന്‍ വളര്‍ത്തുന്ന പ്രാവിനെ അക്രമിച്ചുവെന്നാരോപിച്ച് പൂച്ചയെ യുവാവ് വെടിവെച്ച് കൊന്നു. വൈക്കം തലയാഴം സ്വദേശി രമേശനാണ് അയല്‍വാസിയുടെ വളര്‍ത്തു പൂച്ചയെ വെടിവെച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് പൂച്ചക്ക് വെടിയേറ്റിരുന്നത്. വെടിയേറ്റ് പൂച്ചയുടെ കരളില്‍ മുറിവും കുടലിനു ക്ഷതവുമേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ചികിത്സയിലായിരുന്ന പൂച്ച ഇന്നലെ രാത്രിയാണ് ചത്തത്. തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് രമേശന്‍ പൂച്ചയെ ആക്രമിച്ചതെന്നാണ് പൂച്ചയുടെ ഉടമസ്ഥന്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.

തലയാഴം പാരണത്ര പി കെ രാജന്‍ എന്നയാളുടെ പൂച്ചയ്ക്ക് നേരെയാണ് രമേശന്‍ വെടിയുതിര്‍ത്തത്. അയല്‍വാസി രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് പൂച്ചക്കുഞ്ഞിനെ വെടിവെക്കുകയായിരുന്നു. വൈക്കം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ഇന്നലെയോടെ മരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ പൂച്ചക്ക് വയറ്റില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
Recommended Video

അയല്‍വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചക്ക് നേരെ വെടിയുതിര്‍ത്തതെന്നും രാജന്‍ പരാതിയില്‍ പറയുന്നു. വെടിയേറ്റ തള്ളപ്പൂച്ചയെ കഴിഞ്ഞ കുറച്ച് ദിവസമായി കാണാനില്ലെന്നും ഇയാള്‍ പറഞ്ഞു. രാജനും ഭാര്യ സുജാതയും മകള്‍ നീരജയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. അഞ്ചോളം പൂച്ചകള്‍ ഇവരുടെ വീട്ടില്‍ വളരുന്നുമുണ്ട്.












Click it and Unblock the Notifications