കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പക്ഷിപ്പനി: രോഗബാധിത പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സംഘം

Google Oneindia Malayalam News

കോട്ടയം/ ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്നുമാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സംഘം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുന്നതിനുള്ള നടപടികള്‍ തുടരണമെന്നും സംഘം നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ പക്ഷിപ്പനി, കൊവിഡ് നിയന്ത്രണ നടപടികള്‍ പരിശോധിക്കാനും ശുപാര്‍ശകള്‍ നല്‍കുന്നതിനുമായി സംസ്ഥാനത്തെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്.

 പിസി ജോര്‍ജിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പൂഞ്ഞാറിലും ആവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പൂഞ്ഞാറിലും ആവര്‍ത്തിക്കുമെന്ന്

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ് കെ സിംഗ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയ്ന്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയന്റിസ്റ്റ് ഡോ. ശൈലേഷ് പവാര്‍, ദില്ലിയിലെ ആര്‍ എം എല്‍ ആശുപത്രി ഫിസിഷ്യന്‍ അനിത് ജിന്‍ഡാല്‍ എന്നിവരാണ് കേരളം സന്ദർശിക്കുന്ന കേന്ദ്ര സംഘത്തിലുള്ളത്.

 kozhjksdnkl

പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ എറണാകുളം ജില്ലയില്‍ ആകെ ഇതുവരെ 49958 പക്ഷികളെ കേന്ദ്ര മാനദണ്ഡപ്രകാരം കൊന്ന് നശിപ്പിച്ചതായും 32550 മുട്ടകള്‍ നശിപ്പിച്ചതായും 5070 കിലോഗ്രാം തീറ്റ നശിപ്പിച്ചതായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നെടുമുടി, പള്ളിപ്പാട്, തകഴി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ പക്ഷികളെ കൊന്നൊടുക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും കേന്ദ്രസംഘത്തിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ ചിത്രങ്ങള്‍ സഹിതം കേന്ദ്ര സംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. എട്ടാം തീയതിയോടു കൂടി സാനിറ്റേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി കളക്ടര്‍ അറിയിച്ചു. മൂന്നുമാസത്തേക്ക് ഈ പ്രദേശങ്ങളില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥര്‍ സംഘത്തിന് മുമ്പാകെ പറഞ്ഞു. പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നുമാസത്തേക്ക് 15 ദിവസം ഇടവിട്ട് അണു നശീകരണത്തിന് വിധേയമാക്കും. ഇതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ സംഘം ഉദ്യോഗസ്ഥനില്‍ ശേഖരിച്ചു.

സന്ദര്‍ശനത്തിനു മുന്നോടിയായി ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം കലക്ട്രേറ്റിലെത്തി ആശയവിനിമയം നടത്തി. ജില്ലയില്‍ ആകെ ഇതുവരെ 49958 പക്ഷികളെ കേന്ദ്ര മാനദണ്ഡപ്രകാരം കൊന്ന് നശിപ്പിച്ചതായും 32550 മുട്ടകള്‍ നശിപ്പിച്ചതായും 5070 കിലോഗ്രാം തീറ്റ നശിപ്പിച്ചതായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നെടുമുടി, പള്ളിപ്പാട്, തകഴി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്. എട്ടാം തീയതിയോടു കൂടി സാനിറ്റേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്ക് ഈ പ്രദേശങ്ങളില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥര്‍ സംഘത്തിന് മുമ്പാകെ പറഞ്ഞു. പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നുമാസത്തേക്ക് 15 ദിവസം ഇടവിട്ട് അണു നശീകരണത്തിന് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English summary
Central team in Kerala, suggests three months strict vigilence in affected areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X