കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പക്ഷിപ്പനി: കോട്ടയത്തും ആലപ്പുഴയിലും കേന്ദ്രസംഘമെത്തും, നാലിടത്ത് തീവ്ര രോഗവ്യാപനം

Google Oneindia Malayalam News

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളിലായിരിക്കും ആദ്യം കേന്ദ്രസംഘം സന്ദർശനം നടത്തുക. ഇതിനിടെ സംസ്ഥാനത്തെ പക്ഷിപ്പനി പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനുമായി വനവകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രത്യേ യോഗം ചേർന്നിട്ടുണ്ട്. അതേ സമയം പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം നൽകിയ വിവരം.

ജോസ് കെ മാണിയോ അതോ കാപ്പനോ? പാലാ പോരിൽ ആര് നേടും.. മണ്ഡലത്തിലെ കണക്കുകൾ പറയുന്നത്,ആശ്വസിക്കേണ്ടജോസ് കെ മാണിയോ അതോ കാപ്പനോ? പാലാ പോരിൽ ആര് നേടും.. മണ്ഡലത്തിലെ കണക്കുകൾ പറയുന്നത്,ആശ്വസിക്കേണ്ട

കേരളത്തിന് പുറമേ മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹരിയാണ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി വേണ്ടി ദില്ലിയിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച നാല് സംസ്ഥാനങ്ങളിലും ഇതിനൊപ്പം കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് 12 സ്ഥലങ്ങളിൽ അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നാലെണ്ണം കേരളത്തിലാണ്.

21-birdflu-60

Recommended Video

cmsvideo
കേരളം; പക്ഷിപ്പനി; 3 മാസത്തേക്ക് കർശന ജാഗ്രത

മധ്യപ്രദേശിൽ 400 ഓളം കാക്കകൾ ചത്തതോടെ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് കോഴികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കോഴികളെ കൊണ്ടുവരുന്നതിന് കർണ്ണാടക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

English summary
Central team will visit Kottayam and Alappuzha after reporting bird flue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X