കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘സമുദായ വിരുദ്ധരെ സ്ഥാനാര്‍ത്ഥികളാക്കരുത്’; രാഷ്ട്രീയ പാർട്ടികളോട് ചങ്ങനാശേരി ആര്‍ച് ബിഷപ്പ്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശവുമായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സമുദായ വിരുദ്ധരെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്നാണ് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിന്റെ നിർദേശം. ന്യൂനപക്ഷങ്ങളുമായി ആലോചിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കേണ്ടതെന്നും അദ്ദേഹം മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം; ദിഷക്കെതിരായി എന്ത് തെളിവുണ്ടെന്ന് ദില്ലി കോടതിടൂള്‍ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം; ദിഷക്കെതിരായി എന്ത് തെളിവുണ്ടെന്ന് ദില്ലി കോടതി

1951ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജവഹർലാൽ നെഹ്‌റു പിസിസികള്‍ക്ക് കത്തയച്ചത് രാഷ്ട്രീയ പാർട്ടികൾ മാതൃകയാക്കണെന്നും ആര്‍ച്ച് ബിഷപ്പ് ലേഖനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 'നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ ന്യൂനപക്ഷ പ്രാധിനിത്യം ഉറപ്പാക്കണമെന്നും ന്യൂനപക്ഷ സമുദായങ്ങളുമായി ആലോചിച്ച് അവരുടെ വിശ്വാസം ആര്‍ജ്ജിച്ചവരെമാത്രം സ്ഥാനാര്‍ത്ഥികളാക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് 1951ല്‍ അന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ക്ക് കത്തയച്ചുവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളുടെ പ്രാധിനിത്യം സംബന്ധിച്ചുള്ള നെഹ്‌റുവിന്റെ ഈ വിശാല വീക്ഷണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഏറെ പ്രോത്സാഹനജനകമായിരുന്നുവെന്നും ഈ സ്ഥാനാര്‍ത്ഥികള്‍ അതാത് സമുദായത്തിന്റെ വിശ്വാസമാര്‍ജ്ജിച്ചവരായിരിക്കണമെന്നും ഇതിന് വളരെ പ്രാധാനമുണ്ടെന്നും ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

 bishop-161

സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളുമുള്ളവർ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് സമുദായത്തിന് നന്മചെയ്യില്ലെന്നും. ആപത്കരവുമായിത്തീരുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം വിശ്വാസം കൊണ്ടും ജീവിതം കൊണ്ടും സമുദായത്തോട് കൂറ് പുലർത്താത്തവരും ശത്രുതാ മനോഭാവത്തോടെ വിമര്‍ശിക്കുന്നവരുമായ സമുദായാഗംങ്ങളിൽ ചിലർ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ വളര്‍ത്തുന്ന സമുദായ വിരുദ്ധത ഏല്ലാവർക്കും തിരിച്ചറിയാൻ കഴിയുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് സാമുദായിക വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരാളെ രാഷ്ട്രീയ പാർട്ടികള്‍ സഭയിലേക്ക് എത്തിക്കരുതെന്ന് അദ്ദേഹം നിർദേശിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജവഹർലാലൽ പുലർത്തിയ വിശാല വീക്ഷണം ഇന്നത്തെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തിരുന്നെങ്കില്‍... എന്ന വരികളോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

മഞ്ഞയിൽ തിളങ്ങി ഈഷ റെബ്ബ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Changanachery Arch Bishop Mar Joseph Perunthottam about Assembly election and candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X